കന്നഡനടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്.ലോഹിതാശ്വ (80) അന്തരിച്ചു.

കന്നഡനടനും നാടകകൃത്തും എഴുത്തുകാരനുമായടി.എസ്.ലോഹിതാശ്വ (80) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു  അന്ത്യം.ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

500ൽപരം  കന്നഡ സിനിമകളിൽ അഭിനയിച്ച നടനാണ് ലോഹിതാശ്വ. എ.കെ. 47, ദാദ, ദേവ, നീ ബരെദ കാദംബരി, സംഗ്ലിയാന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. 

അന്തിം രാജ, ഗൃഹ ഭംഗ, മാൽഗുഡി ഡെയ്സ്, നാട്യറാണി ശന്താള എന്നീ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. റിട്ട. ഇംഗ്ലീഷ് പ്രൊഫസറാണ്. നാടകവുംകവിതാസമാഹാരവും ഉൾപ്പെടെയുള്ള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. കർണാടക നാടക അക്കാദമി പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി. കന്നഡ നടൻ ശരത് ലോഹിതാശ്വ മകനാണ്. 

No comments:

Powered by Blogger.