താര പകിട്ടിൽ " പള്ളിമണി " ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്.

പള്ളിമണിയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് നടന്നു. വട്ടിയൂർക്കാവ് എംഎൽഎ കെ പി പ്രശാന്ത് സെൻസർ ബോർഡ് അംഗം ആശ നാഥ് ജി എസ് എന്നിവർ പ്രധാന അതിഥികളായി എത്തിയ വേദിയിൽ ശ്വേത മേനോൻ, നിത്യ ദാസ്, ദിനേശ് പണിക്കർ, ഡയറക്ടർ അനിൽ കുമ്പഴ , പ്രൊഡ്യൂസർ അരുൺ മേനോൻ, തുടങ്ങി  പ്രശസ്ത താരങ്ങളുംസിനിമപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. 

പള്ളിമണി എന്ന ഹൊറർ ചിത്രത്തിനുവേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം കൂടാതെ ചിത്രത്തിൻറെ ട്രെയിലറും ഈ പരിപാടിയിൽ വെച്ച് ലോഞ്ച് ചെയ്തു.  കോമഡി ഉത്സവത്തിൽ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെസംഗീതസംവിധായകൻ.  കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ്പള്ളിമണി. നിത്യയെകൂടാതെശ്വേതാമേനോൻ രണ്ട് വ്യത്യസ്ത 
കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന  പള്ളി മണി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇത്പ്രശസ്തകലാസംവിധായകൻ  അനിൽകുമ്പഴയാണ്. 

എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍തീര്‍ത്തുംഅപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന  'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ  'പള്ളിമണി'യുടെ  കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്.  ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്,പ്രൊജക്റ്റ്ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍.

വാര്‍ത്ത പ്രചരണം- സുനിത സുനില്‍
 
 

No comments:

Powered by Blogger.