" നീലവെളിച്ചം " പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

"നീലവെളിച്ചം"എന്നചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി.വൈക്കം മുഹമ്മദ് ബഷീറിന്റെ " ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക;മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക" എന്ന ആവേശകരമായവാചകത്തോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിൽ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവർപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജുശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറസനീഷ്.മായാനദി,വൈറസ്,നാരദൻഎന്നിചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് "നീലവെളിച്ചം".

പി ആർ ഒ-എ എസ് ദിനേശ്.
 

No comments:

Powered by Blogger.