" ആഴം " ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

കല്യാണിസം, ദം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "ആഴം '' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഒരു  ഫാമിലി ഇമോഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിലെകേന്ദ്രകഥാപാത്രമായ പെൺകുട്ടിയെ പുതുമുഖം വൈഗനിതീഷ്അവതരിപ്പിക്കുന്നു.യുഏഇയിലെ  ഷാർജ, ഉം ഉൽ ക്വയ്‌ൻ  എന്നിവിടങ്ങളിലും കേരളത്തിലും ചിത്രീകരിച്ച ഈ സിനിമയിൽവൈഗയെ കൂടാതെ  അലൻസിയർ ലേ ലോപ്പസ് , കൈലാഷ്, ഷഹീൻ സിദ്ധിക്ക്, പ്രവീൺ റാം, ക്രിസ് വേണുഗോപാൽ, അക്ഷത വരുൺ, ഇഷ, ഡോക്ടർ. രജത് കുമാർ തുടങ്ങിയവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ  അവതരിപ്പിയ്ക്കുന്നു.

ഫുൾ മാർക്ക്‌ സിനിമ അവതരിപ്പിക്കുന്ന "ആഴം "  ഫ്രണ്ട്‌സ് സർക്കിൾസിനിമയുടെ ബാനറിൽ നിർമ്മിക്കുന്നു
അനിൽഈശ്വർഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-നിമൽ ജോർജ്, സംഗീതം-അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, പശ്ചാത്തല സംഗീതം-എബിൻ അനന്തു, വസ്ത്രാലങ്കാരം-ശ്രീജിത്ത്‌ കുമാരപുരം, ആർട്ട്‌ -ദുബായ് ക്രാഫ്റ്റി, മേക്കപ്പ്-ഷിജി താനൂർ,പോസ്റ്റർ ഡിസൈൻ-ആന്റണി സ്റ്റീഫൻ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.