ബിഗ് ബോസ് താരം ജാനകി സുധീർ നായിക യാകുന്ന " കമനി " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

എച്ച് എസ് എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ രാഹുൽ ബഷീർ രചന നടത്തിസംവിധാനം ചെയ്യുന്ന " കമനി "  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത്ആരംഭിച്ചു.പുതുമുഖം  ബദ്രിലാൽനായകനാകുന്നു

സ്മെൽ എന്ന മില്യൻ വ്യൂസ് ആയ ചെറു ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബദ്രിലാൽ.ഉദ്ദേഗഭരിതമായ വികാര തീവ്ര രംഗങ്ങളിലൂടെ കടന്നു പോകുന്ന കഥ മ്യൂസിക്കൽഡ്രാമപശ്ചാത്തലത്തിലൂടെയാണ്പറഞ്ഞിരിക്കുന്നത്. മാധ്യമപ്രവർത്തകനായ ശിവരാജു , ഗീത എന്ന വേശ്യ സ്ത്രീയുടെ ജീവിതകഥയുടെ പൊരുൾ അന്വേഷിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെല്ലുന്നു. ജീവിതത്തിന്റെ കൈപ്പേറിയ ദുര നുഭവങ്ങൾക്ക് ഇരയാ കേണ്ടി വന്ന അവൾക്ക് അവന്റെസാമീപ്യംഇഷ്ടമായിരുന്നില്ല.ഭർത്താവായ ഗോപിയുടെ ചതിയിൽപ്പെട്ട ഗീത, അവന്റെ കർമ്മഫലത്തിനുള്ള ശിക്ഷ നൽകി കഴിഞ്ഞിരിക്കുകയാണ്. പിന്നീട് ഗീതയുടെ മനസ്സിന്റെ തൃഷ്ണ ശിവരാജുവി ന്റെ കാമനകൾക്ക്
വിധേയമാകുന്നു.

ഉന്മാദലഹരിയിൽ അവർ പരസ്പരം തിരിച്ചറിയുന്നു. ശിവരാജുവിന്റെബാല്യകാലപ്രണയിനി  സീതയാണ് തന്റെ  കൂടെയുണ്ടായിരുന്ന ഗീത  എന്ന സത്യം. പിന്നീടങ്ങോട്ട് തീവ്ര പ്രണയത്തിന്റെയും തീവ്ര പ്രതികാരത്തിന്റെയും നേർക്കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

അഭിനേതാക്കൾ. ജാനകി സുധീർ, ബദ്രി ലാൽ,വിനു എൻ ആചാരി, ആർജെ അനന്തു, മായ സുകു തുടങ്ങിയവരാണ്. ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം സി മോഹൻ. സംഗീതം എച്ച് എസ് ആകർഷ്. എഡിറ്റിംഗ് വിഷ്ണുരാജ്. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് നെയ്യാറ്റിൻകര. പ്രോജക്ട് ഡിസൈനർ നഹാസ് എ എസ് .ലൊക്കേഷൻ മാനേജർ ശിഖാബുദ്ദീൻ.മേക്കപ്പ് ഹർഷാദ് മലയിൻകീഴ്. കോസ്റ്റ്യൂംസ്  ബബിഷ കെ രാജേന്ദ്രൻ. കലാ സംവിധാനം വിശാഖ് കെ എം.  ആർട്ട്‌ ഡിസൈനർ  വൈശാഖ് സുഖദ്.അസോസിയേറ്റർ ഡയറക്ടർബോൻസിബാബു.അസിസ്റ്റന്റ് ഡയറക്ടർ അനീഷ് ജോസഫ്. സ്പോട്ട് എഡിറ്റർ അബിൻ സി തോമസ്. പി ആർ ഒ  എം കെ ഷെജിൻ.

No comments:

Powered by Blogger.