" വാതിൽ " രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കി.

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,
മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍സുനില്‍സുഖദ,
ഉണ്ണിരാജ്,അബിന്‍ ബിനോ,
വി കെ ബെെജു,പൗളി, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരുംഅഭിനയിക്കുന്നു.
ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ്മാധവന്‍നിര്‍വ്വഹിക്കുന്നു.

വിനായക്ശശികുമാർ,സെജോ ജോൺഎന്നിവരുടെവരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ജോണ്‍ക്കുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,
കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്താൻ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,
വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.

ഡിസംബറിൽ "വാതിൽ "പ്രദർശനത്തിനെത്തുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

No comments:

Powered by Blogger.