കേൾക്കുന്നവന്റെ മനസിനും രക്തത്തിനും...വീര്യം കൂട്ടുന്ന പാട്ട്..... ഭാരത സർക്കസിലെ ലിറിക്കൽ വീഡിയോ സോങ് ശ്രദ്ധേയം.പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസ് സംവിധാനം ചെയ്യുന്നത് നടൻ
സോഹൻ സീനുലാലാണ്. 
മുഹാദ് വെമ്പായമാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിൽ എത്തും.


ലിറിക്കൽ വീഡിയോ സോങ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നു..

കേൾക്കുന്നവന്റെ മനസിനും രക്തത്തിനും...വീര്യം കൂട്ടുന്ന പാട്ട്.....സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾക്ക്
വഴിയൊരുക്കിയ 'പുലയാടി മക്കൾക്ക് പുലയാണ് പോലും' എന്ന ഗാനത്തിന്റെറീമിക്സാണ് സിനിമയിൽഉപയോഗിച്ചിട്ടുള്ളത്. 

ബെസ്റ്റ് വേ  
എന്റർടെയിൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നു.  

ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനുകുര്യൻഛായാഗ്രഹണവും
ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുണ് മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ് ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.


സലിം പി. ചാക്കോ .

No comments:

Powered by Blogger.