മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിൻ്റെ " നൻപകൽ നേരത്ത് മയക്കം " തീയേറ്ററുകളിലേക്ക്.

പ്രേക്ഷകർ  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിന്റെ " നന്‍പകല്‍ നേരത്ത് മയക്കം " .ഈ ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്. 

ഈ സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയും ലഭിക്കുന്നു.  ഈ ചിത്രത്തിന്റെ പുതിയ സ്റ്റില്ലാണ് ഇപ്പോൾസോഷ്യൽമീഡിയയിൽ
വൈറലായിരിക്കുന്നത്.

മമ്മൂട്ടിയുംസഹഅഭിനേതാക്കളും നടന്നുവരുന്നതാണ് സ്റ്റിൽ. തമിഴ്ഗ്രാമീണപശ്ചാത്തലമാണ്  ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഓരോ കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ  പരകായപ്രവേശം ഇവിടെയും കാണാം എന്നാണ് പ്രേക്ഷകർഅഭിപ്രായപ്പെടുന്നത്

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രതീഷ് ശേഖർ പി.ആർ.ഒ എന്നിവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.