" കള്ളനും ഭഗവതിയും" ടൈറ്റിൽ ഫസ്റ്റ് ലുക്ക്പോസ്റ്റർ കുഞ്ചാക്കോ ബോബൻ പ്രകാശനം ചെയ്തു.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്നഈചിത്രത്തിൽ അനുശ്രീയും ബംഗാളി' നായികമാർ.സലിംകുമാർ, ജോണി ആൻ്റണി.പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീ കാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കൂള്ളൂർ, ജയൻ ചേർത്തല, മാലാ പാർവ്വതി., തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തിലുടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെകെ.വി.അനിലാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.
പത്താം വളവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ്റാമാണ്ഛായാഗ്രാഹകൻ.എഡിറ്റിംഗ് - ജോൺകുട്ടി,
കലാസംവിധാനം -രാജീവ് കോവിലകം.മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യും - ഡിസൈൻ.ധന്യാബാലകൃഷ്ണൻഅസ്സോസ്സിയേറ്റ്ഡയറക്ടേർസ് -ടി വിൻ.കെ.വർഗീസ്, അലക്സ് ആയുർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പൽ -പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം.
നവംബർ ഇരുപത്തിമൂന്നു മുതൽപാലക്കാട്ടുംപരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് റിലീസ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കും.
വാഴൂർ ജോസ്.
എ.എസ് ദിനേശ്.
No comments: