" കെ.കെ. നായർ ദി ലെജൻഡ് ഓഫ് പത്തനംതിട്ട " ഡോക്യുമെൻ്ററി ചിത്രീകരണം തുടങ്ങി. 

പത്തനംതിട്ട : ജില്ല രൂപികരണ വാർഷികദിനത്തിൽ ജില്ലയുടെ  പിതാവായ കെ.കെ. നായരുടെ പേരിലുള്ള " കെ.കെ. നായർ ദി ലെജൻഡ് ഓഫ് പത്തനംതിട്ട " ഡോക്യുമെൻ്ററിയുടെ പൂജ ചടങ്ങുകൾ വെട്ടിപ്രം കരിമ്പനയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നടന്നു. 

പത്തനംതിട്ടയുടെ സ്വന്തം കെ.കെ.നായരെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത്  കെ.കെ.നായർഫൗണ്ടേഷനുമായി ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിക്കുന്നത്.
ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് സലിം പി. ചാക്കോയാണ് 

മേൽശാന്തി കെ.രാധാകൃഷ്ണൻനമ്പ്യാതിരിപൂജ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ. അനന്തഗോപൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കെ.കെ.നായർ ഫൗണ്ടേഷൻ ചെയർമാൻ സി.കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

മുൻ എം എൽ.എമാരായ അഡ്വ.കെ .ശിവദാസൻ നായർ, കെ.സി രാജഗോപാലൻ, നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ , സലിം പി. ചാക്കോ,എൻ.എസ് .എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, പി.  മോഹൻരാജ്, വി.കെ. പുരുഷോത്തമൻപിള്ള  അഡ്വ.കെ. ഹരിദാസ്,
അഡ്വ.ജോർജ്ജ് വർഗ്ഗീസ് , ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാർ, കെ. ജാസിംക്കുട്ടി, പി.എസ്. രാജേന്ദ്രപ്രസാദ്,പി.നാരായണസ്വാമി, അഡ്വ.ദിനേശ് നായർ, എം. ഗിരീശൻനായർ ,പി.റ്റി. മോഹനൻപിള്ള,എ.ഗോകുലേന്ദ്രൻ , പി. സക്കീർശാന്തി ,എസ്. അഫ്സൽ , സുനിൽ മാമൻ കൊട്ടുപളളിൽ, ശ്രീജിത് എസ് .നായർ, വി.കെ. മനോജ് കുമാർ,അഡ്വ അബ്ദുൽ  മനാഫ് ,അഡ്വ. ഷബീർ അഹമ്മദ് ,ബിജേഷ് വർഗ്ഗീസ്, കെ. ജയലാൽ  കെ. അബു, ഹരി ഇലന്തുർ , എം.എച്ച് ഷാജി , ബിനോയ് രാജൻ ,രജീല തങ്കം, മഞ്ജു ബിനോയ് ,അജയൻ വെട്ടിപ്രം, ലിബു മാത്യൂ ,സുരേഷ് കോന്നി, അനിൽ                      കുഴിപതാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

എനിക്ക് മന്ത്രി സ്ഥാനം വേണ്ടഎൻ്റെപത്തനംതിട്ടയെ ജില്ലയാക്കണം എന്ന് പറഞ്ഞതും ജില്ല നേടി തന്നതും  കെ.കെ.നായരാണ് .ആ സത്യസന്ധനായപൊതുപ്രവർത്തകനെഒരുനാളുംപത്തനംതിട്ട
ജില്ലയിലെപൊതുസമൂഹത്തിന് മറക്കാൻ കഴിയില്ലെന്ന് സംവിധായകൻ സലിം പി. ചാക്കോ പറഞ്ഞു.  

ഡോക്യുമെൻ്ററിയുടെ
ഒന്നാംഘട്ട ചിത്രീകരണം തുടങ്ങി. 2023 വിഷുദിനത്തിൽ ഡോക്യൂമെൻ്ററി റിലീസ് ചെയ്യും. 

No comments:

Powered by Blogger.