" കുറുക്കൻ " നവംബർ ആറിന് തുടങ്ങും.


വിനീത് ശ്രീനിവാസൻ ,ശ്രീനിവാ
സൻ, ഷൈൻ ടോം ചാക്കോ എന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന " കുറുക്കൻ " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽദിവാകരൻസംവിധാനം ചെയ്യുന്നു.സുധീർ കരമന , ശ്രീകാന്ത് മുരളി.ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ ,ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലിസത്യനാഥ്,അൻസിബാ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും പ്രധാന താരങ്ങളാണ്.

സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെതിരക്കഥാകൃത്തായ മനോജ് റാം സിംഗാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജി ബു ജേക്കബ്ബാണ്ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.
പ്രൊഡക്ഷൻ ഡിസൈനർ -
ജോസഫ് നെല്ലിക്കൽ
കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ ,മേക്കപ്പ് - ഷാജി പുൽപ്പള്ളി,അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാരൻ.പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.

വാഴൂർ ജോസ്.

No comments:

Powered by Blogger.