തെലുങ്ക് താരം സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു ; ഹരോം ഹര

തെലുങ്ക് താരം സുധീർ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു ;  ഹരോം ഹര

റൊമാന്റിക് കോമഡി ചിത്രമായ സെഹാരിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ്  ജ്ഞാനസാഗർ ദ്വാരക.. അദ്ദേഹം തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.. 'ഹരോം ഹര' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ  തെലുങ്ക് താരം സുധീർ ബാബു നായകനായി എത്തുന്നു.. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ ചിത്രം കൂടിയാണിത്..ശ്രീസുബ്രഹ്മണ്യേശ്വര സിനിമാസിന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് ഹരോം ഹര നിർമ്മിക്കുന്നത്.

ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത്.. കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയിൽവേ സ്റ്റേഷൻതുടങ്ങിയപ്രശസ്തമായ സ്ഥലങ്ങളും പുറത്തുവിട്ട വിഡിയോയിൽ കാണാം.. ചിത്രത്തിലെമറ്റ്അഭിനേതാക്കളെക്കുറിച്ചു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഹരോം ഹര ഒരു പാൻ-ഇന്ത്യ റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.. 

ചൈതൻ ഭരദ്വാജ് സംഗീതവും അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിർവഹിക്കുന്നു. റിലീസ് തീയതി നിർമ്മാതാക്കൾ  ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 
പി ആർ ഓ ശബരി

No comments:

Powered by Blogger.