മുതിർന്ന തെലുങ്ക് നടൻ ക്യഷ്ണ ഗാരു (80) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഹൈദ്രാബാദിലെ സ്വകാര്യ സൂപ്പർസ്പെല്യാലിറ്റിആശുപത്രിയിൽചികിൽസിലായിരുന്ന മുതിർന്ന തെലുങ്ക് നടൻ കൃഷ്ണ ഗാരു (80) അന്തരിച്ചു. 

ആദ്യ ഭാര്യ ഇന്ദിരദേവി ,നടൻ മഹേഷ് ബാബു ,പത്മാവതി, മഞ്ജുള, പ്രിയദർശിനി ,രണ്ടാം ഭാര്യനടിയുംചലച്ചിത്രനിർമ്മാതാവുമായ  വിജയ നിർമ്മല . ആദ്യ ഭാര്യ ഇന്ദിരദേവി സെപ്റ്റംബർ 28നും,2019ൽവിജയനിർമ്മലയും അന്തരിച്ചു. 

1942 മെയ് 31 ന് ആന്ധ്രാപ്രദേശിലെ തെനാലി മണ്ഡലത്തിലെ ബുരിപാലം ഗ്രാമത്തിലാണ് കൃഷ്ണ ജനിച്ചത്. 1964ൽ " തേനെ മനസുലു " എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച കൃഷ്ണ 350ൽ ലധികം സിനിമകളിൽഅഭിനയിച്ചിട്ടുണ്ട്. താൻ അഭിനയിച്ച സ്പൈ ത്രില്ലറുകൾക്ക് ആന്ധ്ര ജെയിംസ് ബോണ്ട് എന്ന വിശേഷണവും കൃഷ്ണ നേടി .

" ഗുഡാചാരി 116 എന്ന സ്പൈ ത്രില്ലറിലും " മോസഗല്ലാകു മൊസഗഡു " എന്ന ചിത്രത്തിലും കൗബോയായി  തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തിൻ്റെ 
" സിംഹാസനം " ആയിരുന്നു ആദ്യത്തെ 70 എം.എം. സിനിമ . അദ്ദേഹത്തിൻ്റെ ഏറ്റവും പ്രിയ സിനിമ " അല്ലുരി സീതാരാമ രാജു " ഫുൾസ്കോപ്പ് ലെൻസ് ഉപയോഗിച്ചാണ് നിർമ്മിച്ചത്. മാഞ്ചി കുടുംബം ,ലക്ഷ്മി നിവാസം ,വിചിത്ര കുടുംബം, ദേവദാസ് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 

നടനും രാഷ്ടീയക്കാരനും, സംവിധായകനും,നിർമ്മാതാവുമായിരുന്നു അദ്ദേഹം .2016ൽ പുറത്തിറങ്ങിയ " ശ്രീശ്രീ "യിലാ ണ് അദ്ദേഹം അവസാനമായി  അഭിനയിച്ചത്. 1980കളിൽ കോൺഗ്രസിൽ ചേർന്ന് എം.പി.യായെങ്കിലും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു. 

അനുശോചനം:
............................

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു , സിനിമ രംഗത്തെ പ്രമുഖരായ  കമൽഹാസൻ, രജനികാന്ത് , ചിരഞ്ജീവി, നാഗാർജുന അക്കിനേനി, ജൂനിയർ എൻ.ടി.ആർ ,രവി തേജ, കാർത്തി ,സമാന്ത, തമൻ എസ്, ആർ. ശരത്കുമാർ ,ദേവി ശ്രീ പ്രസാദ് ,സംവിധായകൻ മാരുതി ,സംവിധായകൻ സുരീന്ദർ റെഡ്ഡി, രാധിക ശരത് കുമാർ ,പ്രയാഗ ജസ് ലാൽ, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 
   

No comments:

Powered by Blogger.