" അവതാർ 2 : ദി വേ ഓഫ് വാട്ടർ" കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് " ഫിയോക് ".വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതാണ് കാരണം.വിതരണക്കാർ കൂടുതൽ പണം ആവിശ്യപ്പെട്ടെന്ന്ആരോപിച്ചാണ് ഡിസംബർ പതിനാറിന് റിലീസ് ചെയ്യാനായിരുന്ന ചിത്രത്തിന് വിലക്ക്
ഏർപ്പെടുത്തിയിരിക്കുന്നതെന്ന്  ഫിയോക്ക് ഭാരവാഹികൾ അറിയിച്ചു. 

ജെയിംസ് കാമറൂൺ വിസ്മയം കാണാൻ കാത്തിരുന്ന ആരാധകർക്ക്തിരിച്ചടിയായിരിക്കുകയാണ് ഫിയോകിന്റെ
ഈ തീരുമാനം. 

1832 കോടി രൂപ നിർമ്മാണ ചിലവിൽ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലായിരുന്നു ഇന്ത്യയിൽ റിലീസ് ചെയ്യാനിരുന്നത്. 

സാം വർത്തിങ്ടൻ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവർപ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ
വംശത്തെയാണ്കാണിക്കുന്നത്

2009 ൽ ആയിരുന്നു 'അവതാർ' ആദ്യ ഭാഗം റിലീസ് ചെയ്തത്. തുടർന്ന് 2012ൽ രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ കാമറൂൺഅറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണവും റിലീസും നീളുകയായിരുന്നു.

കാത്തിരിപ്പിനൊടുവിൽ ഡിസംബർ പതിനാറിന് പണ്ടോറയുടെ അത്ഭുത ലോകം പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സമയത്താണ് ഫിയോകിന്റെ തീരുമാനം. 

No comments:

Powered by Blogger.