" മണ്ണ് " സൈന പ്ലേ ഒടിടി യിലൂടെ റിലീസ് ചെയ്യും.


നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ മലയാളം ഡോക്യുമെന്ററി സിനിമയായ 'മണ്ണ്'  സൈന പ്ലേ ഒടിടി യിലൂടെ റിലീസിനൊരുങ്ങുന്നു.

രാംദാസ് കടവല്ലൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
മൂന്നാറിലെചായത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ 'പെമ്പിളൈ ഒരുമൈ ' സമരവും അനുബന്ധ വിഷയങ്ങളുമാണ് അവതരിപ്പിക്കുന്നത്.

ബംഗ്ളാദേശിൽ നടന്ന ധാക്ക അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ ലോക സിനിമ വിഭാഗത്തിൽപ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ  തിരുവനന്തപുരത്ത് കേരളചലച്ചിത്രഅക്കാദമിയുടെ നടന്നപതിമൂന്നാമത്അന്താരാഷ്ട്ര ഡോക്യുമെൻ്ററി ചലച്ചിത്ര മേളയിലുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാഠ്മണ്ഡുവിൽ നടന്ന നേപ്പാൾ കൾച്ചറൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മനുഷ്യാവകാശ സിനിമക്കുള്ള പ്രത്യേക ജൂറി പുരസ്കാരം , സൈൻസ്ചലച്ചിത്രോത്സവത്തിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നൽകുന്ന മികച്ച മലയാളം ഡോക്യുമെൻററി സിനിമക്കുള്ള പുരസ്കാരം,നേപ്പാൾ  അമേരിക്ക ഇൻറർനാഷണൽ ഫിലിം ഫസ്റ്റിവലിൽ ജൂറി പുരസ്കാരം എന്നിവ നേടിയ 'മണ്ണ്' ,  അമേരിക്ക , സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും ഇന്ത്യയിലെവിവിധസംസ്ഥാനങ്ങളിൽനടന്നചലച്ചിത്രോത്സവങ്ങളിലേക്കുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോകമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിമയെ പറ്റി ശ്രദ്ധേയമായ കുറിപ്പുകൾപ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത സർവകലാശാലകളിൽ ഒന്നായ മാഡിസണിലെ വിസ്കോസിൻ സർവകലാശാലയിൽ നടന്ന 49-മത് സൗത്തേഷ്യൻ വാർഷിക കോൺഫറൻസിലേക്ക് പ്രത്യേക പ്രദർശന ക്ഷണവും ഈ സിനിമക്ക് ലഭിച്ചിരുന്നു. 

ഛായാഗ്രഹണം- പ്രതാപ് ജോസഫ്,എഡിറ്റിങ്ങ്- ആനന്ദ് പൊറ്റെക്കാട്ട് , സൗണ്ട് ഡിസൈൻ- ഷൈജു എം,
സംഗീതം- പി ആർ സുനിൽ കുമാർ,ആലാപനം- സി ജെ കുട്ടപ്പൻ, പബ്ളിസിറ്റി ഡിസൈൻ- ദിലീപ് ദാസ്.

സിലിക്കൺ മീഡിയയുടെ ബാനറിൽ ഫിലിമോക്രസി ഫൗണ്ടേഷൻ , പെയ്സ് ട്രസ്റ്റ് , ക്ളോൺസിനിമആൾട്ടർനേറ്റീവ്എന്നിവയുടെസഹായത്തോടെ,ക്രൗഡ്ഫണ്ടിങ്ങിംലൂടെയാണ് സിനിമയുടെ നിർമ്മാണം പൂർത്തീകരിച്ചത്.

No comments:

Powered by Blogger.