ശിവ കാർത്തികേയൻ്റെ " PRINCE " .

Rating: ⭐⭐⭐ / 5.
സലിം പി. ചാക്കോ.
cpK desK .


ശിവ കാർത്തികേയൻ ,മരിയ റിയാബോഷപ്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുദീപ് കെ.വി സംവിധാനം ചെയ്ത ചിത്രമാണ് " PRlNCE " .

അദ്ധ്യാപകനായ അൻപ് 
( ശിവ കാർത്തികേയൻ ) തൻ്റെ സ്കുളിലെ  ബ്രട്ടീഷ് അദ്ധ്യാപിക ജെസീക്കയുമായി ( മരിയ റിയാബോഷപ്കപ്രണയത്തിലാകുന്നു. അവരുടെ പ്രണയത്തിന് അൻപിൻ്റെപിതാവ്ഉലകവിശ്വനാഥ് ( സത്യരാജ് ) അംഗീകാരം നൽകുന്നില്ല. എന്തുകൊണ്ടാണ് മകൻ്റെ പ്രണയത്തെ പിതാവ് എതിർക്കുന്നത്. അതിന് പിന്നിൽ എന്തെങ്കിലും പിന്നാമ്പുറകഥയുണ്ടോ? അൻപിൻ്റെ പ്രണയം ഒരു ഗ്രാമ പ്രശ്നവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുഎന്നതാണ് സിനിമയുടെ പ്രമേയം. 

ശിവ കാർത്തികേയൻ 
( അനപ്),  മരിയാബോഷപ്ക 
( ജെസീക്ക ) ,സത്യരാജ് ( ഉലകനാഥൻ ,ഉലകനാഥൻ്റെ മുത്തച്ഛൻ - ഇരട്ടവേഷം ), പ്രേംഗി അമരൻ ( ഭൂപതി ), സതീഷ് കൃഷണൻ ( അൻപിൻ്റെ സുഹ്യത്ത് ) ,  രാഹുൽ ( അൻപിൻ്റെ സുഹൃത്ത് ) ,ആനന്ദ് രാജ് ( ഇൻസ്പെക്ടർ മുത്തു പാണ്ടി)  എന്നിവർ വിവിധ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. കാൾ എ ഹാർട്ടെ, ഹലോ കന്ദസ്വാമി ,ഒടുവിൽ ഭരത്, സൂരി അതിഥിതാരമായും അഭിനയിക്കുന്നു. 

ഛായാഗ്രഹണം പരമഹംസയും, എഡിറ്റിംഗ് പ്രവീൺ കെ.എല്ലും , സംഗീതം തമൻ എസും, ഗാനരചന  വിവേക് ,അറിവ് എന്നിവരും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവി ചന്ദർ ,രമ്യ, ബെഹറ, സാഹിതി ചഗന്തി, തമൻ എസ് ,അറിവ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 
ശ്രീവെങ്കിടേശ്വരസിനിമാസിൻ്റെയസുരേഷ്പ്രൊഡക്ഷൻസിൻ്റെയും ബാനറുകളിൽ സുനിൽ നാരംഗ് ,ഡി. സുരേഷ് ബാബു, പുഷ്കർ റാം മോഹൻ റാവു എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . 

രസിക്കാനും, ചിരിക്കാനും  അസ്വദിക്കാനുമുള്ള
സിനിമയാണിത്. 



 

No comments:

Powered by Blogger.