" God Father " ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും.

ചിരഞ്ജീവി ,സൽമാൻ ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ രാജ സംവിധാനം ചെയ്ത " God Father " ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. 

രാംചരൺ ,ആർ.ബി ചൗധരി, എൻ.വി പ്രസാദ് എന്നിവർ നിർമ്മിച്ച് " കൊണിഡെല " പ്രൊഡക്ഷൻ കമ്പനിയുടെയും സൂപ്പർ ഗുഡ് ഫിലിംസിൻ്റെയും ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2019ൽ റിലീസ് ചെയ്ത്  സൂപ്പർ ഹിറ്റ് വിജയം നേടിയ മലായള സിനിമ  " ലൂസിഫറി "ൻ്റെ റിമേക്കാണിത്. 

നയൻതാര ,പൂരി ജഗന്നാഥ്, കാഞ്ചരണ ,മുരളി ശർമ്മ,. സുനിൽ ,ബ്രഹ്മാജി, സമുദ്രക്കനി ,താന്യ രവിചന്ദ്രൻ ,ഗംഗവ്വ എന്നിവരും പ്രഭുദേവ " താർ മാർ തകർമാർ..."എന്നഗാനരംഗത്തിലും അഭിനയിക്കുന്നു. 

നീരവ് ഷാ ഛായാഗ്രഹണവും ,
മാർത്താണ്ഡം കെ. വെങ്കിടേഷ് എഡിറ്റിംഗും ,എസ്. തമൻ സംഗീതവും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. രണ്ട് മണിക്കൂർ 39 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 

സലിം പി. ചാക്കോ. 
 
 

No comments:

Powered by Blogger.