" രോമാഞ്ചം " ട്രെയിലർ പുറത്തിറങ്ങി.
സൗബിൻ സാഹീർ ,അർജുൻ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന " രോമാഞ്ചം " ഒരു ഹൊറർ - കോമഡി എൻ്റർടെയ്നറാണ്. ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 

ജോൺ പോൾ ജോർജ്ജ്  പ്രൊഡക്ഷൻസ് ,ഗപ്പി സിനിമാസ് എന്നിബാനറുകളിൽ ജോൺപോൾ ജോർജ്ജ്, സൗബിൻ സാഹീർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ചെമ്പൻ വിനോദ് ജോസ് , ദീപിക ദാസ് , അസീം ജമാൽ, ആദിത്യ ഭാസ്കർ ,അബിൻ ബിനോ എന്നിവർ  ഈ ചിത്രത്തിൽ അഭിനയിക്കന്നു. സുശിൻ ശ്യാം സംഗീതവും, സാനുതാഹിർഛായാഗ്രഹണവും ,കിരൺ ദാസ് എഡിറ്റിംഗും ,മഷർ ഹംസ കോസ്റ്റ്യൂമും, എം.ആർ രാജകൃഷ്ണൻ ശബ്ദം ലേഖനവും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 


No comments:

Powered by Blogger.