മാൾട്ടയിൽ ആദ്യമായി ഒരു മലയാള സിനിമ : മിൽട്ടൺ ഇൻ മാൾട്ട.ഹോളിവുഡ് ചിത്രങ്ങൾ മാത്രം  ചിത്രീകരിക്കുന്നയൂറോപ്യയിലെ  ലോക പ്രശസ്ത വിനോന്ദ സഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങുന്നു.

ആൻസൺ പോൾ, രസന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജയരാജ് വിജയ് 
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ
" മിൽട്ടൺ ഇൻ മാൾട്ട "
എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ടി വി ആർ ഫിലിംസിന്റെ ബാനറിൽ എൽദോസ് ടിവിആർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.പ്രസാദ് അറുമുഖൻഛായാഗ്രഹണം 
നിർവ്വഹിക്കുന്നു.
കൈതപ്രം,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം ജി ശ്രീകുമാർ സംഗീതംപകരുന്നു.സംഭാഷണം -ബോൻസി,എഡിറ്റർ-അനീഷ് ഉണ്ണിത്താൻ.പ്രൊജക്ട് ഡിസൈനർ-അൻവർ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻഅമൃത,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷാർജ് കെ ആർ,ലൈൻ പ്രൊഡക്ഷൻ-ജിനു കലപ്പാട്ടിൽ ജോർജ്,
കല-അജയൻ അമ്പലത്തറ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അമ്പിളി, ഓഫീസ് ഇൻ ചാർജ്ജ്-അഖിൽ വർഗീസ്,ആക്ഷൻ-ഡ്രാഗൺ ജിറോഷ്,ഡിസൈൻ-ഉണ്ണികൃഷ്ണൻ ടി ടി.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.