" ചതുരം " നവംബർ നാലിന് റിലീസ് ചെയ്യും. ട്രെയിലർ പുറത്തിറങ്ങി.സ്വാസിക , റോഷൻ മാത്യു മുഖ്യവേഷങ്ങളിൽ .


സ്വാസിക , റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം   " ചതുരം ( SQUARE ) നവംബർ നാലിന് റിലീസ് ചെയ്യും. ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 

"Every wound has a scar and every scar tells a story"രചന സിദ്ധാർത്ഥ് ഭരതനും, വിജോയ് തോമസും, ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും  , സംഗീതം പ്രശാന്ത് പിള്ളയും ,കലാസംവിധാനം 
അഖിൽരാജ് ചിറയിലും , സംഘട്ടനം മാഫിയ ശശിയും നിർവ്വഹിക്കുന്നു. 

ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് " ചതുരം " നിർമ്മിക്കുന്നത് .

സലിം പി. ചാക്കോ 
 
 
 

No comments:

Powered by Blogger.