സ്ത്രിപക്ഷ രാഷ്ട്രീയം പറയുന്ന ചിത്രമാണ് " ജയ ജയ ജയ ജയ ഹേ " .

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpK desK.



ബേസിൽ ജോസഫ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത  " ജയ ജയ ജയ ജയ ഹേ " തിയേറ്ററുകളിൽ എത്തി. 

ഒരു പെൺകുട്ടിയുടെ  ജീവിതത്തിൽ പലഘട്ടങ്ങളിൽ അവൾ നേരിടേണ്ടി വരുന്ന അനീതികളെ അടുത്ത് നിന്ന്  കണ്ട്മനസിലാക്കിഎടുത്തിരിക്കുന്ന സിനിമയാണിത്.
ഒരു വിവാഹവും തുടർന്ന് അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെപ്രമേയം.പരമ്പരാഗത വധുവിനെ കാണൽ ചടങ്ങിൽ വധുവിൻ്റെ കുടുംബം വരനോട് വിവാഹശേഷം 
പഠനംതുടരാൻആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ഇത് കേട്ട വരൻ പബ്ലിക് സർവ്വീസ് കമ്മീഷൻകോച്ചിംഗ്തെരഞ്ഞെടുക്കാമെന്ന് പരിഹാസത്തോടെ പറയുന്നു.  

ബേസിൽ ജോസഫ്
രജേഷായും ,ദർശന രാജേന്ദ്രൻ ജയയായും ( ജയഭാരതി) വേഷമിടുന്നു. അജു വർഗീസ്,അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബിമാർക്കോസ്,
ശരത് സഭ, ആനന്ദ് മന്മഥൻ, 
മഞ്ജുപിള്ള തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

" നമുക്ക് ചുറ്റും ജയമാർ  ഉണ്ട്. അവൾപഠിക്കാൻആഗ്രഹിക്കുബോൾ ,ആരും അവളോട് ഒന്നും ചോദിക്കുന്നില്ല. പിന്നിട് വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിലേക്ക് പോകാൻ അവൾ നിർബന്ധിതയാകുന്നു. 

ചിയേഴ്സ്എന്റർടൈയ്മെന്റിന്റെ ബാനറിൽ  ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഐക്കൺ സിനിമാസാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത് .  

ഛായാഗ്രഹണം ബബ്ലു അജുവും, സംവിധായകൻ വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നിവർ രചനയും , സംഗീതം അങ്കിത് മേനോനും, എഡിറ്ററ്റിംഗ് ജോൺകുട്ടിയും നിർവ്വഹിക്കുന്നു. 

കോമഡി എൻ്റർടെയ്നർ വിഭാഗത്തിലുള്ള ചിത്രമാണിത്.
ഒരു സ്ത്രിയ്ക്ക് വ്യക്തിയെന്ന നിലയിൽ പരിഗണന നൽക്കേണ്ടതില്ല എന്ന മനോഭാവമാണ് സിനിമയിൽ ഉടനീളം ഉള്ളത്. സ്ത്രികൾക്ക് പലപ്പോഴും സ്വന്തമായി ഒരു തീരുമാനം എടുക്കാനാകാത്ത വിധം ജീവിതം മാറുന്നതായി സിനിമ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസത്തെ സമീപനം കൊണ്ട് ഒരു സ്ത്രീയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കില്ല എന്ന യഥാർത്ഥ്യം കാണിച്ച് തരുന്നു.  ഓരോ സ്ത്രീയുടെയും ജീവിത സാഹചര്യങ്ങൾ ഭയാനകവും, അസാധാരണവുമാണെന്ന് പ്രേക്ഷകനെബോദ്ധ്യപ്പെടുത്തുന്ന കാര്യത്തിൽസംവിധായകൻ  വിജയിച്ചു .

ഹൃദയത്തിലെ ദർശനയിൽ നിന്ന് ജയയിലേക്കുള്ള ദർശന രാജേന്ദ്രൻ്റെ അഭിനയം കസറി.  ബേസിൽ ജോസഫ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു രാജ് പൗൾട്രി ഫോംഉടമരാജേഷായി.
ജഡ്ജിയായി വേഷം ഇട്ട മഞ്ജു പിള്ള ഉള്ള സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി .

ലിംഗ വിവേചനത്തെയും  പാട്രിയാർക്കിയെയും അവതരിപ്പിക്കുന്നതിൽ സിനിമ വിജയം കണ്ടു.  കോമഡി രംഗങ്ങൾ മികവുറ്റതാണ് .

No comments:

Powered by Blogger.