കുമാരിയായി ഐശ്വര്യ ലക്ഷ്മി തിളങ്ങി. അഭിനയ മികവുമായി ഷൈൻ ടോം ചാക്കോ . സുരഭീ ലക്ഷ്മിയുടെ അഭിനയം ഗംഭീരം.

Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK.

ഐശ്വര്യലക്ഷ്മി, ഷൈൻ ടോം ചാക്കോ ,സുരഭീ ലക്ഷ്മി എന്നിവരെമുഖ്യകഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത    "കുമാരി " തിയേറ്ററുകളിൽ എത്തി.

പാരമ്പര്യവും അധികാരവും
കാത്തുസൂക്ഷിക്കാൻആളുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ ജീവൻബലിയർപ്പിക്കാൻതയ്യാറായിരിക്കുന്ന ശപിക്കപ്പെട്ട നാട്ടിൽ നിഷ്കളങ്കയായ " കുമാരി" എത്തുന്നു.പടിഞ്ഞാറ്
ഇല്ലിമലയ്ക്ക് അപ്പുറമുള്ള 
ശാപഭൂമിയായകാഞ്ഞിരങ്ങാട്ടാണ് വിവാഹിതയായ  കുമാരിയുടെ ലോകം.

രാഹുല്‍ മാധവ്, സ്ഫടികം
ജോര്‍ജ്,ജിജുജോണ്‍,
ശിവജിത്ത് നമ്പ്യാർ ,പ്രതാപന്‍, സ്വാസിക വിജയ്  , ശ്രുതി മേനോന്‍, തന്‍വി റാം, ശാന്തകുമാരി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജുജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ  അവതരിപ്പിക്കുന്ന 'കുമാരി'  
മാജിക് ഫ്രെയിംസാണ്  തിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്. " രണം " സംവിധാനം ചെയ്തത് നിർമ്മൽ 
സഹദേവാണ്. 'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെതിരക്കഥാകൃത്ത്  കൂടിയാണ് നിർമ്മൽ സഹദേവ്.

എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍
ഹാരീസ്ദേശം,സംഗീതംജേക്‌സ്ബിജോയ്,പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍ തുടങ്ങിയവരാണ് അണിയറശൽപ്പികൾ. സാവിത്രി നരേന്ദ്രനാണ് വിവരണംനടത്തിയിരിക്കുന്നത്. 

കുമാരിയായി ഐശ്വര്യലക്ഷ്മി മികച്ച അഭിനയം കാഴ്ചവെച്ചു.  ധ്രുവനായി ഷൈൻ ടോം ചാക്കോ പ്രേക്ഷക മനസിൽ ഇടംനേടി. മുത്തമ്മയായി സുരഭീലക്ഷ്മി തകർത്തു വാരി. 

ആറോളംഗാനങ്ങൾസിനിമയിലുണ്ട്. ഇത് സിനിമയ്ക്ക് മാറ്റ് കൂട്ടി.ഛായാഗ്രഹണവുംകലാസംവിധാനവും പശ്ചാത്തല സംഗീതവും ശ്രദ്ധേയം .



 

No comments:

Powered by Blogger.