" ഗില ഐലൻഡ് " നവംബർ പതിനൊന്നിന് റിലീസ് ചെയ്യും.

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ്ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻഗയിമുകളും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്ന താണു് " ഗില ഐലൻ്റ് " എന്ന ഈ ചിത്രം.

ത്രില്ലർമോഡലിൽസഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തിൽഓരോകുടുംബത്തേയും ബാധിക്കുന്ന വളരെ വലിയൊരുവിഷയത്തെകുടുംബബന്ധങ്ങളുടെപശ്ചാത്തലത്തിൽക്കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്.

ഇന്ദ്രൻസ്, കൈലേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ഒരു ടെക്നോ ഫാമിലിത്രില്ലർഗണത്തിൽപ്പെടുന്നതാണ് ഈ ചിത്രം.റൂട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജി.കെ പിള്ള ശാന്താ.ജി -പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നു.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രംഗില മ്യൂസിക്ക് ആൽബം ഇതിനകംതമിഴിലുംമലയാളത്തിലേയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു.

സംവിധായകൻ മനു കൃഷ്ണയാണ് ഈ ചിത്രത്തിവെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഷിനോയ് ക്രിയേറ്റീവിൻ്റേതാണ് വരികൾഛായാഗ്രഹണംഷിനോയ്,യൂരസ്ലാവ്,എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.ക്രിയേറ്റീവ് ഡയറക്ടർ പ്രമോദ്.കെ.പിള്ള.

നവംബർ പതിനൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.
 
 

No comments:

Powered by Blogger.