ജീത്തു ജോസഫിൻ്റെ കൂമൻ " ട്രെയിലർ പുറത്ത് വിട്ടു.


ജീത്തു ജോസഫ് സംവിധാനം ചെയ്തകൂമൻ്റെ ടീസർ ഒന്നര മില്യനോളം പ്രേക്ഷകരെ ആകർഷിക്കുന്നതു പിന്നാലെ ഈ ചിത്രത്തിൻ്റെ ഒഫിഷ്യൽ
ട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുന്നു.


നിരവധി സസ്പെൻസും, നിഗൂഢതകളുമൊക്കെ ഒളിപ്പിച്ചുകൊണ്ട്,സമീപകാലത്തെത്തുന്നത്രില്ലർചിത്രമായതിനാൽ ചിത്രത്തിൻ്റെ ട്രയിലറിനും വൻസ്വീകാര്യതലഭിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി ജീത്തു ജോസഫ് സ്വീകരിച്ചിരിക്കുന്നത്.
വലിയ മുതൽ മുടക്കിൻ്റേയും മികവുറ്റസാങ്കേതികമികവിൻ്റേയും അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിലെ നായക കഥാപാത്രത്തെഅവതരിപ്പിക്കുന്നത് ആസിഫ് അലിയാണ്.

ഹന്നാറെജികോശി,ബാബുരാജ്, അനൂപ് മേനോൻ ,രൺജി പണിക്കർ ,മേഘനാഥൻ, ബൈജു സന്തോഷ്, നന്ദു ലാൽ, ദീപക് പറമ്പോൾ, ജാഫർ ഇടുക്കിഅഭിരാംരാധാകൃഷ്ണൻ ,റിയാസ് നർമ്മ കല, ജയിംസ് ഏല്യാ, ജയൻ ചേർത്തല, ആദം അയൂബ്,ശ്രിയാശീ,കരാട്ടെ കാർത്തിക്ക്, രമേഷ് തിലക് ,പ്രശാന്ത് മുരളി, പരസ്പരം പ്രദീപ്, വിനോദ് ബോസ്, കുര്യാക്കോസ്, പൗളി വത്സൻ, ഫെമിനാ മേരി,സുന്ദർ, ഉണ്ണി ചിറ്റൂർ, മീനാക്ഷി മഹേഷ്
എന്നിവരുംപ്രധാനതാരങ്ങളാണ്
രചന കെ.ആർ.കൃഷ്ണകുമാർ 
ഗാനങ്ങൾ വിനായക് ശശികുമാർ,സംഗീതം വിഷ്ണു ശ്യാം ,ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ് ,എഡിറ്റിംഗ് -വി.എസ്.വി നായക് ,കലാസംവിധാനം രാജീവ്കോവിലകം,പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻലാൽ.പ്രൊജക്റ്റ് ഡിസൈനർ -ഡിക്സൻപൊടു ത്താസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ജയചന്ദ്രൻ കല്ലാടത്ത്, മനു പത്മനാഭൻ, എയ്ഞ്ചലീനാ ആൻ്റണി.
മാജിക്ക് ഫ്രെയിംസ് ആൻ്റ്,
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആൻ്റണിയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവംബർ നാലിന് മാജിക്ക് ഫ്രയിം റിലീസ് പ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ .ബന്നറ്റ്.എം.വർഗീസ്

No comments:

Powered by Blogger.