അരുൺ ഗോപി - ദിലീപ് ചിത്രം " BANDRA " .

മലയാളത്തിൻ്റെ ജനപ്രിയ നായകൻ ദിലീപിൻ്റെ ജന്മദിനമായ ഇന്ന് ദിലീപ് , അരുൺ ഗോപി ചിത്രം ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി. ദീലിപിൻ്റെ 147-മത്തെ ചിത്രത്തിൻ്റെ " BANDRA".

തിയേറ്ററുകളെ ഇളക്കി മറിച്ച രാമലീലക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ  ചിത്രത്തിനുണ്ട്. 

തെന്നിന്ത്യൻ താര റാണി തമന്ന ആണ്ചിത്രത്തിൽനായികയായി എത്തുന്നു.തമിഴ് നടൻ ശരത്കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 
വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ്  ചിത്രത്തിന്‍റെ നിര്‍മ്മാണം .

ഷാജികുമാര്‍ഛായാഗ്രഹണവും,സാം സി.എസ് സംഗീതവും ,
വിവേക് ഹര്‍ഷൻ എഡിറ്റിംഗും , നോബിൾജേക്കബ്പ്രൊഡക്ഷന്‍ഡിസൈനറും,സുബാഷ്
കരുൺ കലാസംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും , പ്രവീൺവർമ്മ 
വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ. 
 
 
 
 

No comments:

Powered by Blogger.