" അടിയാൻ " സൈന പ്ലേയിൽ.

പ്രശാന്ത് മുരളി കേന്ദ്ര കഥാപാത്രമാക്കി  അടിയാൻ നിതിന്‍നോബിൾതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അടിയാൻ " സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി.

രണ്ട്ജാതിയില്‍പ്പെട്ടയുവതിയും യുവാവും പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്ദൃശ്യവൽക്കരിക്കുന്നത്.സൈറ ബെക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.പ്രശാന്ത് മുരളി, സൈറ ബെക്കര്‍ എന്നിവരെ കൂടാതെ ഷാജു ശ്രീദര്‍, കിടിലം ഫിറോസ്, ക്യാപ്റ്റന്‍ മനോജ് ജോണ്‍, ഷാന്‍സ് ഷൈലജ പി അമ്പു, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ്
മറ്റുകഥാപാത്രങ്ങളായി എത്തുന്നത്. 

ക്യാപ്റ്റന്‍ മനോജ് ജോണ്‍ നിര്‍മ്മിക്കുന്ന ഈ  ത്രില്ലര്‍ ചിത്രത്തിൽ സമൂഹത്തില്‍ നിലനില്‍ക്കുന്നജാതീയതയുടെയും  ക്രൂരപീഡനങ്ങളുടെയും നേര്‍ക്കാഴ്ചകൾഅവതരിപ്പിക്കുന്നു. സഹനിർമ്മാണം-ബിനു അലക്സ്, അലക്സ് നളിനം. ഛായാഗ്രഹണംറഷീദ്അഹമ്മദ്, എഡിറ്റിംഗ്ഡിലിജന്റ്റൈറ്റിയസ് ന്യൂ,ഗാനരചനനിതിൻനോബിൾ,സംഗീതം- ശ്രീരാഗ് സുരേഷ്, ഗായകർ-നജിം അർഷാദ്, ജയദേവൻ ദേവരാജൻ. അസോസിയേറ്റ് ഡയറക്ടർ- ഹരികൃഷ്ണൻ, അഭിനന്ദ് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ-പ്രവീണ്‍, സാഹില്‍ മിഖ്ദാദ്,പ്രൊഡക്ഷൻ ഡിസൈനർ-ഹരികൃഷ്,  പോസ്റ്റർ ഡിസൈൻ- സനൂപ് വാഗമൺ.

No comments:

Powered by Blogger.