മലയാളികളുടെ സ്നേഹം എൻ്റെ ഹൃദയത്തിൽ തൊട്ടു : നേഹ . സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ " അന്തരം " നായിക .

ജീവിതത്തിലെ ഈ നിമിഷം എനിക്ക്മറക്കാനാവാത്തതാണ്
മലയാളികൾ നൽകിയ സ്നേഹം ഹൃദയത്തിൽ തൊടുകയാണ്' കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അവാർഡ് സ്വീകരിച്ച് നേഹ പറഞ്ഞു. എല്ലാവരോടും അവർ നന്ദി അറിയിച്ചു. 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാർ എന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ എന്നെയും, എൻ്റെ സിനിമയായ " അന്തര" ത്തെയും ഒത്തിരി അഭിനന്ദിച്ചു.ട്രാൻസ് വുമണിന് പുരസ്കാരം ലഭിക്കുന്നത് ചരിത്ര സംഭവമായി മുഖ്യമന്ത്രി പറഞ്ഞു.

അവാർഡ് സ്വീകരിക്കാനായി എത്തിയ എല്ലാ താരങ്ങളും, എന്നെ അഭിനന്ദിച്ചു. ഒത്തിരി സന്തോഷമുണ്ട്.മലയാളികളുടെ കരുതലും, സ്നേഹവും, മറക്കാനാവില്ല.ഈപുരസ്ക്കാരം എൻ്റെ സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് നേഹ പറഞ്ഞു.

വലിയകരഘോഷത്തോടെയാണ് നേഹ അവാർഡ്‌ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിനന്ദനം അറിയിച്ച് നേഹയ്ക്ക് കത്തെഴുതിയിരുന്നു. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. 'അന്തരം'.
ചിത്രത്തിലെ നായികയായ നേഹ തമിഴ്നാട് സ്വദേശിയാണ്.

അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് നേഹക്ക് കേരള ചലച്ചിത്ര അവാർഡ് ലഭിച്ചത്.ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍  ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമാതാക്കൾ.

കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നുഎന്നപ്രത്യേകതയുമുണ്ട്.  

ട്രാന്‍സ്ജെന്‍ഡര്‍സമൂഹത്തെക്കുറിച്ച്ഫോട്ടോഎക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ,ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് താരങ്ങൾ. 
 
ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ - ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ,സംഭാഷണം-ഷാനവാസ് എം എ,
ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര,  പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി,  ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായികസിത്താരകൃഷ്ണകുമാര്‍,  മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്തു,
കലാസംവിധാനം-പി ഗൗതം, പി ദേവിക, 

പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254

No comments:

Powered by Blogger.