തിക്കുറിശ്ശിയുടെ 106-ാo ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിക്കുറിശ്ശി ഫൗണ്ടേഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

തിക്കുറിശ്ശിയുടെ 106-ാo
ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിക്കുറിശ്ശി ഫൗണ്ടേഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു 


തിരുവനന്തപുരം  തിക്കുറിശ്ശി സുകുമാരൻ നായരുടെ നൂറ്റി ആറാംജന്മദിനാഘോഷത്തിന്റെ ഭാഗമായി  തിക്കുറിശ്ശി ഫൗണ്ടേഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

തിക്കുറിശ്ശി സിനിമകളിലെ കഥാപാത്രങ്ങൾവിഷയമായുള്ള ചിത്രരചന മത്സരം, 'മലയാള സിനിമ - തിക്കുറിശ്ശി മുതൽ സിജു വിത്സൺ വരെ' എന്ന വിഷയത്തിൽ  പ്രബന്ധ രചന മത്സരം, തിക്കുറിശ്ശി സിനിമകളിലെ പഴയകാല പോസ്റ്ററിന്റെ പുനർ 
രചന മത്സരം, തിക്കുറിശ്ശി  അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ  ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുനർ ചിത്രീകരണ മത്സരം, തിക്കുറിശ്ശി രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപന  മത്സരം  എന്നിവയാണ് സംഘടിപ്പിക്കുന്നത്. 

ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 10 മണിക്ക്  തിരുവനന്തപുരം  നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ  ഹാളിലാണ്  മത്സരം. സ്കൂൾ, കോളേജ്, പൊതു വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും. രജിസ്ട്രേഷൻ  ഫീസില്ല.കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂരുമായി  ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അറിയിച്ചു. 
ഫോൺ : 9947005503.

റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.