സിംഹയുടെ പാൻ ഇന്ത്യൻ ചിത്രം " രാവണ കല്യാണം" ഹൈദരാബാദിൽ ആരംഭിച്ചു.



സിനിമാ പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സിംഹ. ജോർജ്ജ് റെഡ്ഡി ഫെയിമായ സന്ദീപ് മാധവിനൊപ്പം സിംഹ അഭിനയിക്കുന്ന 'രാവണ കല്യാണം' എന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക കൂടിയാണ് സിംഹ. ഈ ചിത്രത്തിന്  ജെ വി മധു കിരൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവുംനിർവഹിച്ചിരിക്കുന്നത്..

ഇന്ന് ഹൈദരാബാദിൽ ഗംഭീരമായി നടന്ന ചടങ്ങിൽ എത്തിയ വിശിഷ്ടാതിഥികളുടെ പിന്തുണയോടെയാണ് രാവണ  കല്യാണംആരംഭിച്ചത്.ചിത്രത്തിന്റെതിരക്കഥനിർമ്മാതാക്കൾക്ക് കൈമാറികൊണ്ട് സ്റ്റാർ ഡയറക്ടർ വി വി വിനായക് ആദ്യ ഷോട്ടും സംവിധാനം ചെയ്തു, സത്യദേവ് ക്യാമറ സ്വിച്ച് ഓൺ ചെയ്യുകയും അർജുൻ സിംഹ ക്ലാപ്പ് ബോർഡ് അടിക്കുകയും ചെയ്തു. ചിത്രത്തിന്റെ ബാക്കി ഷൂട്ട് ഉടൻ ആരംഭിക്കും.

വളരെ രസകരമായ രീതിയിൽ കഥ പറയുന്ന ഒരു ചിത്രമാണ് രാവണ കല്യാണം എന്ന് ചടങ്ങിൽ സംസാരിക്കവേ സിംഹ പറഞ്ഞു. മാത്രമല്ല, ഈ ചിത്രത്തിൽ രാധന്റെ സംഗീതം സിനിമയുടെ മറ്റൊരു വലിയ മുതൽക്കൂട്ടാണ്. സിദ്ധാം മനോഹറിന്റെ ദൃശ്യങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. ഈ സിനിമയ്ക്ക് വേണ്ടിയുള്ള  അദ്ദേഹത്തിന്റെഛായാഗ്രഹണം അതിശയിപ്പിക്കുന്നതാണ്.

ശരത് രവി, ശത്രു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ പരിചയ സമ്പന്നരായഅഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ കേട്ടപ്പോൾ എനിക്കുണ്ടായ ആവേശം പോലെ തന്നെ ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരുംആകാംക്ഷാഭരിതരാകും." അദ്ദേഹം പറഞ്ഞു.. 

ത്രില്ലിംഗ് ഘടകങ്ങളുള്ള ഒരു ആക്ഷൻ എന്റർടെയ്‌നറാണ് രാവണ കല്യാണം,എംഎഫ്‌എഫ് മുദ്രയുടെ ഫിലിം ഫാക്ടറി ബാനറുകളിൽഹാൽസിയോൺ മൂവീസിന് കീഴിൽ സുരപനേനി അരുൺ കുമാറും രശ്മി സിംഹയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ദീപ്‌സികയും നവാഗതയായ റീത്തുഗായത്രിയുംനായികമാരായി എത്തുന്ന ചിത്രത്തിൽ മുതിർന്ന നടൻ നടകിരീതി രാജേന്ദ്ര പ്രസാദും ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു. ശ്രീകാന്ത് പട്നായിക് ആർ എഡിറ്റർ,ദേവകലാസംവിധാനം. പാൻ-ഇന്ത്യ തലത്തിൽ ആണ്  രാവണകല്യാണംഒരുങ്ങുന്നതെന്ന് സംവിധായകൻ ജെ വി മധു കിരൺ പറഞ്ഞു. 

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും..  തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് രാവണ കല്യാണം റിലീസ് ചെയ്യുന്നത്.

പി.ആർ.ഒ: ശബരി.

No comments:

Powered by Blogger.