" ക്യാപ്റ്റൻ " സെപ്റ്റംബർ എട്ടിന് തീയേറ്ററുകളിൽ എത്തും. ആര്യ ,ഐശ്വര്യ ലക്ഷ്മി മുഖ്യവേഷങ്ങളിൽ .

ആര്യയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന " ക്യാപ്റ്റൻ " സെപ്റ്റംബർ എട്ടിന് തീയേറ്ററുകളിൽ എത്തും.ഈ  ആക്ഷൻ ഡ്രാമ സയൻസ് ഫിക്ഷൻ സിനിമ സംവിധാനം ചെയ്യുന്നത് ശക്തി സൗന്ദർ രാജനാണ്. 

സിമ്രാൻ ,ഹരീഷ് ഉത്തമൻ, തൗഫീഖ് ഷേർഷ , കാവ്യ ഷെട്ടി , മാളവിക അവിനാഷ് ,ആദിത്യ മേനോൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പ്രദീപ് ഇ രാഗവ് എഡിറ്റിംഗും, എസ്. യുവ  ഛായാഗ്രഹണവും, ഡി.ഇമ്മാൻസംഗീതവും,എസ്.എസ്മൂർത്തികലാസംവിധാനവും ,ശക്തി ശരവണൻ ,കെ ഗണേഷ് എന്നിവർ ആക്ഷൻ കോറിയോ ഗ്രാഫിയും നിർവ്വഹിക്കുന്നു. 

30 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് തമീൻസാണ്. കേരള പി.ആർ. ഒ: പ്രതീഷ് ശേഖറാണ്. 


സലിം പി. ചാക്കോ .


No comments:

Powered by Blogger.