വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിൽ വെട്രിമാരൻ ചിത്രം " വിടുതലൈ " .ആർ.എസ്ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിൻ നിർമിക്കുന്ന പുതിയ ചിത്രം തമിഴകത്തെ ഹിറ്റ് മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന. വിടുതലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  രണ്ട് ഭാഗങ്ങളായാണ് വിടുതലൈ വമ്പൻ ബജറ്റിൽ ഒരുങ്ങുന്നത്.

നിലവിൽ, വിടുതലൈ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും  സിരുമലയിലുംകൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും ആയി അവസാനഘട്ടത്തിലാണ്.കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ.

കലാസംവിധായകൻ ജാക്കിയുടെ നേതൃത്വത്തിലുള്ള കലാവിഭാഗം സിരുമലയിൽ കൂറ്റൻഗ്രാമസെറ്റ്ഒരുക്കിയിരുന്നു.അതോടൊപ്പം തന്നെ 10 കോടിയിൽപരംമുതൽമുടക്കിൽ ട്രെയിനും റയിൽവേ പാലവും ചിത്രത്തിനുവേണ്ടി ഒരുക്കിയതും ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു.ബർഗേറിയയിൽ നിന്നും ഒരു സംഘം സ്റ്റൻഡ് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി പീറ്റർ ഹൈൻ ഒരുക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിൻറെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളുംതാരനിരയുടെ ഭാഗമാണ്. വേൽരാജ് ഛായാഗ്രഹണംനിർവ്വഹിക്കുന്ന വിടുതലൈ  മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്.

ചിത്രത്തിൻ്റെ റിലീസ് തീയതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും.

പി.ആ.ഒ - ശബരി

No comments:

Powered by Blogger.