" കവര് " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഈശോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിജോ കെ മാണി റിബിൻ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ ജീവൻ ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ  ടൈറ്റിൽ പോസ്റ്റർ റിലീസായി. 

കവര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെസിനിമാറ്റോഗ്രാഫർ മഹി സുരേഷാണ്. ജാഫർ ഇടുക്കി, ഇന്ദ്രൻസ്, അർജുൻ അശോകൻ, ഷൈനി സാറ എന്നിവരെകേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിൽ മിനോൺ ജോൺ, സുർജിത് ഗോപിനാഥ് കുമാർ സേതു തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.  തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായകനാണ് അർജുൻ അശോകൻ. ചിത്രത്തിൻറെ എഡിറ്റർ അരുൺ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു കെ പി. മ്യൂസിക് ഡയറക്ടർ ദിനു കെ മോഹൻ, ആർട്ട് ഡയറക്ടർ നിതിൻ മാധവൻ, കോസ്റ്റ്യൂം പ്രശാന്ത് ഭാസ്കർ. ലിറിക്സ് ധന്യ സുരേഷ്, മേക്കപ്പ് ദേവദാസ്ചമ്രവട്ടം,പ്രൊഡക്ഷൻ കൺട്രോളർ ജോ മുദ്ര, ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഓ സുനിതാ സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.