പൊന്നിയിൻ ശെൽവൻ ( P.S - ഒന്നാംഭാഗം) ശക്തമായ കഥപറച്ചിലിൻ്റെ പിൻബലമുള്ള ദൃശ്യാനുഭവമാണ് . മണിരത്നത്തിൻ്റെ സംവിധാന പ്രതിഭ ഒരിക്കൽക്കൂടി ....



Rating : ****.25 / 5.
സലിം പി. ചാക്കോ 
cpK desK.

മണിരത്നം സംവിധാനം ചെയ്ത  " പൊന്നിയിൻ  സെൽവൻ - ഭാഗം ഒന്ന്  "ലോകമാകെയുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്തു. 

പത്താം നൂറ്റാണ്ടിൽ സുന്ദര ചോഴരുടെ ഭരണത്തിൻ കീഴിൽ ദക്ഷിണേന്ത്യയിലുടനീളം ചോള രാജവംശം സമൃദ്ധമായി ഭരിച്ചു. അദ്ദേഹത്തിൻ്റെപുത്രൻമാരായ 
ആദിത കരികാലനും , അരുൺ മൊഴി വർമ്മനും കാഞ്ചിയിലും ശ്രീലങ്കയിലും ചോള സാമ്രാജ്യം കീഴടക്കുന്നതിൽ ശക്തമായി വിജയിച്ചു.തങ്ങളുടെരാജാവായ വീരപാണ്ഡ്യനെ  ചോള കീരീടാവകാശിയായ ആദിത കരികാലൻയുദ്ധത്തിൽകൊലപ്പെടുത്തിയതിനാൽ പ്രതികാരം ചെയ്യാൻ ഒരുകൂട്ടം പാണ്ഡ്യ സൈനീകർ പദ്ധതിയിടുന്നു. ഇതിന് സമാന്തരമായി ആദിത കരികാലനിൽനിന്ന്സിംഹാസനം തട്ടിയെടുക്കാനും അവൻ്റെ അമ്മാവനായമധുരാന്തകനെരാജാവാക്കാനുള്ളഅജണ്ടയുമായി ചോള രാജ്യത്തിലെ ഒരു കൂട്ടം രാജകീയ മേധാവികൾ രഹസ്യമായി ഒത്ത് ചേരുന്നു. ഈ കലാപത്തിന് നേതൃത്വം നൽകുന്നത് ചോള രാജ്യ ട്രഷറാറും ധനമന്ത്രിയുമായ പെരിയ പഴുവേട്ടരായരാണ്, പാണ്ഡ്യരുടെ ക്രോധത്തിനും രാഷ്ട്രകൂടരൂടെരോഷാകുലരായസൈന്യത്തിനുംപഴുവേട്ടരായരുടെ വഞ്ചനയ്ക്കുമെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ചോള രാജകുമാരൻമാരുടെ മുന്നേറ്റമാണ് ഈ സിനിമ .


തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവലായ " കൽക്കി "യുടെ ഒറിജിനൽ വായിച്ചിട്ടുള്ള ആളുകൾ ഈ സിനിമയെ സ്വാഗതം ചെയ്യും. ഒരു അധികാര പോരാട്ടത്തിൻ്റെ കഥയാണിത്. സ്പെക്ട്രത്തിൻ്റെ രണ്ടറ്റവും തൃപ്തിപ്പെടുത്താൻ സാധിച്ചത് ഒരു ക്രെഡിറ്റാണ്. 

സുന്ദരചോള ചക്രവർത്തിയുടെ ആരോഗ്യം മോശമായതിനാൽ ചോളസാമ്രാജ്യത്തിത് ഒരു നേതാവിനെ ആവശ്യമുണ്ട്. കുറച്ച്മൽസരാർത്ഥികളുമുണ്ട്. അവരിൽപ്രധാനിഅദ്ദേഹത്തിൻ്റെ മകൻ ആദിത കരികാലൻ ആണ്. സുന്ദരചോളന് അരുൺ മൊഴിവരമ്മൻ എന്ന ഒരു മകനുമുണ്ട്. കുന്ദവി എന്ന മകളുമുണ്ട്.സിംഹാസത്തിനായുള്ള തിരഞ്ഞെടുപ്പ് എളുപ്പമല്ല. കാരണം അതിനായി മൽസരിക്കുന്ന മറ്റ് ആളുകൾ ഉണ്ട്. സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വ്യക്തിയായപെരിയപഴുവെട്ടരിയറും അദ്ദേഹത്തിൻ്റെ ഉപദേശക സംഘവും മറ്റൊരു സ്ഥാനാർത്ഥിയെപിന്തുണയ്ക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. 

കൽക്കിയും, മണിരത്നവും വള്ളവരയാൻ വന്തിയതേവൻ്റെ കണ്ണിലൂടെ കഥ മുന്നോട്ട് 
കൊണ്ടു പോകുന്നു . ആദിത കരികാലൻ്റെസുഹ്യത്ത്എന്നതുമാത്രമാണ് വന്തിയതേവനുള്ള  ഏകബന്ധം! 

സുന്ദരചോളൻ്റെഭരണകാലത്തെ കീരീടാവകാശിയും വടക്കൻ സേനാപതിയുമായ ആദിത കരികാലനായി വിക്രമും,പഴുവൂർരാജ്ഞിയായും, ആദിത കരികാലൻ്റെ പ്രണയിനി നന്ദിനിയായി ഐശ്വര്യറായ് ബച്ചനും ,അരുൾ മൊഴിവർമ്മനായിജയംരവിയും,വണ്ടിയതേവൻ എന്ന വള്ളവരയ്യൻവന്തിയതേവനായികാർത്തിയും, ഇളയ പിരാട്ടി കുന്ദവായിയായി  തൃഷയും, കൊടുമ്പാലൂർരാജകുമാരിയായും അരുൾ മൊഴിയുടെ പ്രണയിനിയായി  ശോഭിത ധൂളിപാലയും ,പെരിയ വളളാർ ബൂത്തി വിക്രമ കേസരിയായി പ്രഭുവും ,പെരിയ പഴുവേട്ട രായരായി ആർ. ശരത് കുമാറും,പാർഥിബേന്ദ്രപല്ലവനായി വിക്രം പ്രഭുവും, ആഴ് വാർ  കാടിയൻ നമ്പിയായി ജയറാമും, ചോള സാമ്രജ്യത്തിൻ്റെ ചക്രവർത്തി പരാന്തക ചോളൻ രണ്ടാമനായി പ്രകാശ് രാജും, 
സമുദ്രകുമാരിഎന്നറിയപ്പെടുന്ന പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മിയും , മധുരാന്തക ഉത്തമ ചോളനായി റഹ്മാനും, ചിന്ന പഴുവേട്ട രായരായി ആർ. പാർത്ഥിപനും, കദ്ദബൂർ സാംബു വരച്ചറായി നിഴലുകൾ രവിയും,മുത്തച്ഛൻമിലാദടയറായിലാലും,വാനവൻമഹാദേവിയായി വിദ്യാ സുബ്രഹ്മണ്യനും ,സെംബിയൻ മഹാദേവിയായി ജയചിത്രയും, വീരപാണ്ഡനായി നാസറും, പ്രതിനായകൻ രവിദാസനായി കിഷോറും, സോമൻ സാംബവനായി റിയാസ് ഖാനും, വരഗുണനായി അർജുൻ ചിദംബരവും, പരിചാരിക വാസുകിയായി വിനോദിനിവൈദ്യനാഥനും,രാക്കമകളായിനിമ്മിറാഫേലും,പാണ്ഡ്യരാജകുമാരനായി  മാസ്റ്റർ രാഘവനും, രാഷ്ട്രകൂട രാജാവായിബാബുആൻ്റണിയും ,കാലാമുഖരായി മകരന്ദ് ദേശ് പാണ്ഡെയും, യുവ നന്ദിനിയായി സാറ അർജൂനനും വിവിധ കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. 

തിരക്കഥമണിരത്നം,ഇളങ്കോകുമാരവേൽ എന്നിവരും, സംഭാഷണം ബി.ജയമോഹനും, 
ഛായാഗ്രഹണം രവിവർമ്മനും, എഡിറ്റിംഗ് എ.ശ്രീകർപ്രസാദും, സംഗീതം , പശ്ചാത്തല സംഗീതം എന്നിവ  എ.ആർ. റഹ്മാനും, പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണിയും  നിർവ്വഹിക്കുന്നു. ടിപ്സ് ആണ് ചിത്രത്തിൻ്റെ ഓഡിയോ അവകാശം വാങ്ങിയത്. ആറ് ഗാനങ്ങളാണ് ഉള്ളത്. ഇളങ്കോ ക്യഷ്ണൻ, കബിലൻ ,കൃതിക നെൽസൺ, ശിവ അനന്ത് എന്നിവർ തമിഴ് പതിപ്പിലും ,തെലുങ്ക് ,മലയാളം, കന്നഡ ഭാഷകളിൽ യഥാക്രമം മെഹബൂബ് കോടാൾ ,അനന്ത ശ്രീറാം ,റഫീഖ് അഹമ്മദ്, ജയന്ത്കൈകിനിഎന്നിവരുമാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. 

മദ്രാസ് ടാക്കീസും ,ലൈക്ക പ്രൊഡക്കൻസിൻ്റെയും കീഴിൽ മണിരത്നവും ,അല്ലിരാജ സുബാസ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രണ്ട്ഭാഗങ്ങൾഈസിനിമയ്ക്കുണ്ട്. കേരളത്തിൽ ഗോകുലം മൂവിസാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റിലാണ് ആദ്യഭാഗം റിലീസ് ചെയ്യുന്നത് .

തമിഴ് പതിപ്പിന് കുന്ദവായ്, പൂങ്കുഴലിഎന്നീകഥാപാത്രങ്ങൾക്ക് തൃഷയും ഐശ്വര്യ ലക്ഷ്മിയും സ്വന്തം ശബ്ദമാണ് നൽകിയിരിക്കുന്നത്. തമിഴ്, ഹിന്ദി ,തെലുങ്ക് ,മലയാളം, കന്നഡ ഭാഷകളിൽ വിക്രം സ്വന്തമായി ഡബ്ബ് ചെയ്തു. ജയംരവി ,കാർത്തി എന്നിവർ ചേർന്നാണ് തമിഴ് ,തെലുങ്ക് പതിപ്പുകൾക്ക് ഡബ്ബ്ചെയ്തത്. 

ഇത്തരത്തിലുള്ള കഥകൾക്ക് ലീഡ്ആയഎല്ലാകഥാപാത്രങ്ങൾക്കും പ്രധാന്യം ലഭിക്കുന്നു. മറ്റ് ഉള്ളവർക്ക്ചെറിയപ്രാധാന്യവും.പങ്കുഴിലിയെയും പ്രധാന ഇതിവൃത്തവുമായുള്ള അവളുടെ ബന്ധത്തെക്കുറിച്ച് പ്രേക്ഷകർ ആശ്ചര്യപ്പെടുന്നു. പഴയ തമിഴ് സംസാരഭാഷ ശരാശരി പ്രേക്ഷകർക്ക് പിന്തുടരാനുള്ളവെല്ലുവിളിയാണ് പ്രധാന ന്യൂനത . നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു ലോകത്തിലേക്ക് പ്രേക്ഷകനെ കൊണ്ടു പോകാനുള്ള മണിരത്നത്തിൻ്റെ കഴിവ് എടുത്ത് പറയാം. 

തോട്ടതരണിയുടെപ്രൊഡക്ഷൻ ഡിസൈൻ ഹൈലൈറ്റാണ്. ഛായാഗ്രഹകൻകഥാപാത്രങ്ങൾക്കൊപ്പം ഓടുകയാണ്. ഏ ആർ. റഹ്മാൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗംഭീരം. 

എം.ജി. ആറും ,കമലഹാസനും സ്വപ്നം കണ്ട ഒരു വിഷയം മണിരത്നം എടുത്ത് അണിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. 

പൊന്നിയിൻ ശെൽവൻ ( PS: ഭാഗം) എന്നത് 167 മിനിറ്റ് നീണ്ടു നിൽക്കുന്ന ശക്തമായ കഥപറച്ചിലിൻ്റെ പിൻബലമുള്ള ദൃശ്യാനുഭവമാണ്. 

" പൊന്നിയിൽ ശെൽവൻ ( P. S 2 ) " 2023ൽ റിലീസ് ഉണ്ടെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചാണ് സിനിമ അവസാനിക്കുന്നത്. 

ബാഹുബലി ഒന്ന് ,രണ്ട് പാർട്ടുകൾ, ആർ. ആർ.ആർ തുടങ്ങിയ ചിത്രങ്ങളുമായി ഈ സിനിമയെ താരതമ്യംചെയ്യാതെ ഈ സിനിമ കാണണം.





 

No comments:

Powered by Blogger.