അരുൺ ഗോപി - ഉദയ്കൃഷ്ണ - ദിലീപ് ചിത്രം തുടങ്ങി.

രാമലീലയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയെട്ട് ബുധനാഴ്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു.

ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനുതുടക്കമിട്ടത്
ലെനയുംനിരവധിബാലികമാരും പങ്കെടുത്തരംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.

അജിത് വിനായകാ ഫിലിംസിൻ്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നിർവധി ദുരുഹതകൾ ഒരുക്കി ജേർണി കം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ലക്ഷ്യംനേടാനായിഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിൻ്റെ യാത്ര. പൂർണ്ണമായും ഉദ്യേഗത്തോടെ അവതരിപ്പിക്കുകയാണ്. അരുൺ ഗോപിയും ഉദയ് കൃഷ്ണനും ചേർന്ന് ഈ ചിത്രത്തിലൂടെ.ഉദയ്കൃഷ്ണയുടേതാണു തിരക്കഥ,
പ്രശസ്ത ബോളിവുഡ് താരം തമന്ന നായികയാകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും മലയാളത്തിനു പുറമേയുള്ളവരാണ്.

ഇൻഡ്യയിലെ വൻകിട ഭാഷകളിലെ അഭിനേതാക്കൾ ഈചിത്രത്തിൽഅണിനിരക്കുന്നുണ്ട്. ബോളിവുഡ്ഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ ഈ ചിത്രത്തിൽഅഭിനയിക്കുന്നുവെന്ന് സംവിധായകനായ അരുൺ ഗോപി പറഞ്ഞു.

അതിൽ ഏറെ പ്രസിദ്ധനായ ഡിനോമോറിയോ യുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം -സാം .സി .എസ്.
ഷാജികുമാർഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - സുഭാഷ് കരുൺ.
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി.
കോസ്റ്റ്യം -ഡിസൈൻ -പ്രവീൺ വർമ്മഅസ്സോസ്സിയേറ്റ് ഡയറക്ടർപ്രകാശ്.ആർ.നായർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്.
പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് - ഷിഹാബ് വെണ്ണല, ആൻ്റെണി കുട്ടമ്പുഴ.

കൊച്ചി, യു.പി, ജാർഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

വാഴൂർ ജോസ്.
ഫോട്ടോ - രാംദാസ് മാത്തൂർ 
  

No comments:

Powered by Blogger.