ധനുഷിനെ നായകനാക്കി സെൽവരാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ " നാനേ വരുവേൻ " നാളെ തിയേറ്ററുകളിൽ എത്തും.

ധനുഷിനെ നായകനാക്കി സെൽവരാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ " നാനേ വരുവേൻ " നാളെ ( സെപ്റ്റംബർ 29 ) തിയേറ്ററുകളിൽ എത്തും. 

ഈ ചിത്രത്തിൽ ധനുഷ് ഒരു കൗബോയ് ആയി പ്രത്യക്ഷപ്പെടുകയും ,ഇരട്ട വേഷങ്ങൾ ചെയ്യുകയും ചെയ്യുന്നു. " മയക്കം " എന്ന ചിത്രത്തിന് ശേഷം സെൽവരാഘവനും ധനുഷും ഒന്നിക്കുന്നു.

ഇന്ദുജ രവിചന്ദർ, എല്ലി അവ്ര, ശെൽവരാഘവൻ ,പ്രഭു ,യോഗി ബാബു ,അജീദ് ഖാലിക്ക് ,ഷെല്ലി കിഷോർ ,ശരവണ സുബ്ബയ്യ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം ഓം പ്രകാശും, എഡിറ്റിംഗ് ഭൂവൻ ശ്രീനിവാസനും ,സംഗീതം യുവൻ ശങ്കർ രാജയും, ഗാനരചന ധനുഷ്, ശെൽവരാഘവൻ എന്നിവരും  നിർവ്വഹിക്കുന്നു. യുവൻ ശങ്കർ രാജ ,ധനുഷ് ,മുത്തു സിരിപി
എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

വി. ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപുലി എസ്. താനു നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ആശീർവാദ് സിനിമാസാണ് .

സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.