പൂർണ്ണമായ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവസംവിധായകൻ അജി അയിലറയുടെ ഷോർട്ട് ഫിലിമാണ് " ദൂരങ്ങളിൽ ഒരുയാത്ര ".

പൂർണ്ണമായ്  മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവസംവിധായകൻ അജി അയിലറയുടെ ഷോർട്ട് ഫിലിമാണ്  "  ദൂരങ്ങളിൽ ഒരുയാത്ര "

വാർദ്ധക്യത്തിൽഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾ ....
സ്നേഹത്തിന്റെയുംലാളനത്തിന്റെയും  കരുതലിന്റെയും  ഇടയിൽ വളർന്ന മക്കൾ   ഒരിക്കൽ എല്ലാം മറക്കുന്നു .....
ജീവിതത്തിലെ വേദനകളും  ഭാരങ്ങളും  ചിരിച്ചു കൊണ്ട് ചുമന്ന് നടന്നവൻവിയർപ്പിനാൽ കണ്ണീർ മറച്ചവൻ....

നാളെ   സ്വന്തം ശരീരത്തെയും വാർദ്ധക്യം കവർന്നെടുക്കും എന്ന് തിരിച്ചറിയാത്ത മക്കൾ ....
കാഴച നഷ്ടപ്പെട്ട  അച്ചനെ  ട്രയിനിൽ ഉപേക്ഷിച്ചു കടന്നുപോയ മകൻ അങ്ങനെ പുതുമകൾ ഏറെയാണ് ഈ ചെറിയ ചിത്രത്തിന് തിർച്ചയായും കാണേണ്ട ചിത്രം.

ഗോപിനാഥൻ വാളകം,
സുരേഷ്ബാബു അഞ്ചൽ,
സിൻജോ വാളകം,ശ്യാം വെഞ്ഞാറമ്മൂട് എന്നിവരാണ് അഭിനയിക്കുന്നത്. 

ക്യാമറയും ,എഡിറ്റിംഗും , നരേഷനും , സംവിധാനവും . അജി അയിലറയാണ് നിർവ്വഹിച്ചിരിക്കുന്നത്. കിഴക്കൻ  മലയോരത്തിന്റെ  ദൃശ്യഭംഗി  വേറിട്ട കാഴചയാണ് ചിത്രത്തിൻ്റെ മറ്റൊരു പുതുമ.

പി.ആർ.സുമേരൻ (പി.ആർ.ഒ)

 https://youtu.be/XJKQTi9Cd1M
 

No comments:

Powered by Blogger.