ദുൽഖർ സൽമാൻ്റെ " സീതാ രാമം " ആത്മാവുള്ള മനോഹരമായ പ്രണയകാവ്യമാണ്. ഹനു രാഘവ പുഡിയുടെ മികച്ച സംവിധാനം.

ദുൽഖർ സൽമാൻ ,മൃണാൽ ഠാക്കൂർ  ,രശ്മിക മന്ദാന  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവ പുഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " സീതാ രാമം "വൻ വിജയത്തിലേക്ക്. 

മഹാനടിക്കുശേഷം ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണിത് . തെലുങ്കിനു പുറമേ തമിഴ്, മലയാളം , ഹിന്ദി ഭാഷകളിൽ ആയി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം  തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.  

പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അഫ്രിൻ( രശ്മിക മന്ദാന) എന്ന പെൺകുട്ടി പാക്കിസ്ഥാൻ പട്ടാള മേലുദ്യോഗസ്ഥനായ തന്റെ മുത്തച്ഛന്റെ അന്ത്യാഭിലാഷ പ്രകാരം റാം സീതയ്ക്ക് എഴുതിയ ഒരു കത്തുമായി ഇന്ത്യയിലേക്ക് എത്തുന്നതും, തുടർന്ന് റാമിന്റെയും സീതയുടെയും പ്രണയ യാത്രയിലൂടെസഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയം. 

സംവിധായകൻ ഹനു രാഘവ്പുടി ചിത്രങ്ങളിൽ മികച്ച ആദ്യപകുതിയും എന്നാൽ ശരാശരിക്ക് താഴെ പോകുന്ന രണ്ടാം പകുതിയുമായാണ് ചിത്രങ്ങൾ അവസാനിക്കാറുള്ളത്.ഈ ചിത്രത്തിലേക്ക് എത്തിയപ്പോൾ നേർ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. പതിവ് പ്രണയ ചിത്രങ്ങൾ എന്ന  പോലെ ക്ലീഷേകളും ദേശസ്നേഹവുമായിഒതുങ്ങുന്നതാണ് ഈ  ചിത്രത്തിൻ്റെ ആദ്യപകുതി. എന്നാൽ രണ്ടാം പകുതി മുതൽ " ആത്മാവുള്ള ഒരു മനോഹരമായ പ്രണയകഥയായി മാറുകയാണ് " സീതാ രാമം " .

കാലങ്ങളോളം മനസില്‍ ഒരു സുഖാനുഭൂതിയായി തങ്ങി നില്‍ക്കുന്ന  ഒരു മനോഹര പ്രണയകഥയാണ് സീതാരാമം.  ഗംഭീരം എന്നുപറഞ്ഞാലൊന്നും പോര അതിഗംഭീരംഎന്നുതന്നെ പറയാവുന്ന ഒരു ഗ്രേറ്റ് ഫീല്‍ തിയേറ്ററില്‍ നിന്ന് പോന്നാലും അത്ഉള്ളില്‍ബാക്കിവെക്കുന്നു.
ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാലും അതിന്റെ ഒരു  ഹാങ് ഓവര്‍ മനസ്സില്‍ നീറിപുകഞ്ഞ് കിടക്കും.  

ലെഫറ്റൻ്റ് റാമായി ദുൽഖർ സൽമാനും,സീതാമഹാലക്ഷ്മിയായി മ്യണാൽ ഠാക്കൂറും , അഫ്രീനായി രസ്മിക മന്ദാനയും, ബ്രിഗേഡിയർ വിഷ്ണു ശർമ്മയായി സുമന്തും, ബാലാജിയായി തരുൺ ഭാസ്കറും , മേജർ ശെൽവ നായി സംവിധായകൻ ഗൗതം വാസുദേവ് മോനോനും, വിഷ്ണു ശർമ്മയുടെ ഭാര്യ മ്യണാളി ശർമ്മയായി ഭൂമിക ചൗളയും ,ദുർജോയിയായി വെണ്ണേല കിഷോറും, സുബ്രഹ്മണ്യനായി മുരളി ശർമ്മയുംവേഷമിടുന്നു.പ്രകാശ് രാജ്, ശത്രു , ജിഷു സെൻ ഗുപ്ത, സച്ചിൻ ഖേദേക്കർ, രോഹിണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ക്യഷ്ണഗാഡി വീര പ്രേമ ഗാഥ,  പടി പടി ലെച്ചേ മനസു എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഹനു രാഘവ പുഡി" സീതാ രാമം " സംവിധാനം ചെയ്യുന്നത്. ഹിന്ദി സിനിമയിലെ മ്യണാൽ ഠാക്കൂറിൻ്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണ് " സീതാ രാമം" .163 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വൈജയന്തി മുവിസും സ്വപ്ന സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
പി .എസ്. വിനോദ്, ശ്രേയാസ് കൃഷ്ണഎന്നിവർഛായാഗ്രഹണവും,കോത്ഗിരിവെങ്കിടേശ്വര റാവു എഡിറ്റിംഗും, വിജയ് അക്ഷനും നിർവ്വഹിക്കുന്നു. 

വെണ്ണില കിഷോർ അവതരിപ്പിച്ച ദുർജോയ്ക്കു വേണ്ടി രമേഷ് പിഷാരടി നൽകിയിരിക്കുന്ന ശബ്ദം നന്നായിട്ടുണ്ട്. ശരത് 
ബാലനാണ് മലയാള പരിഭാഷ ഒരുക്കിയിട്ടുള്ളത്. 

വിശാൽ ചന്ദ്രശേഖർ ഒരുക്കിയ സംഗീതമാണ് സിനിമയുടെ  ഹൈലൈറ്റ് . അതിഗംഭീര പശ്ചാത്തല സംഗീതവും , ഗാനങ്ങളും  കൊണ്ട്  സീതാരാമത്തിന്റെ പ്രണയ തീവ്രത ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക്എത്തിക്കുവാൻ വിശാൽ ചന്ദ്രശേഖറിന്  കഴിഞ്ഞിട്ടുണ്ട്.

തെലുങ്ക് പ്രേക്ഷകർക്ക് എന്നും ഓർത്തു വയ്ക്കാവുന്ന വേഷം തന്നെയായിരിക്കും ദുൽഖർ സൽമാൻ അവതരിപ്പിച്ച ലെഫ്റ്റനൻ്റ് റാം. എടുത്ത്  പറയേണ്ട  മറ്റൊരു അഭിനയം നായികയായി എത്തിയ മൃണാൾ താക്കൂറിന്റേതാണ്.

1965ലെ കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൻ്റെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയത് എസ്. വിനോദും, ശ്രേയസ് കൃഷ്ണയും ചേർന്നാണ്.

 "സീതാരാമ " ത്തിലൂടെ ദുൽഖർ സൽമാന് തെലുങ്കിൽ മികച്ച ഒരു ബ്രേക്ക് നൽകുമെന്ന് ഉറപ്പിക്കാം.

കണ്ണു നിറഞ്ഞുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ഈ ചിത്രം കണ്ടു തീര്‍ക്കാന്‍ കഴിയുള്ളുവെന്നത് എന്നത് ഉറപ്പാണ്. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK. 

 

No comments:

Powered by Blogger.