സേതുവിൻ്റെ " മഹേഷും മാരുതിയും " ഡബ്ബിംഗ് പുരോഗമിക്കുന്നു. ആസിഫ് അലി ,മംമ്താ മോഹൻദാസ് മുഖ്യവേഷങ്ങളിൽ .

ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ പറയുന്ന "  മഹേഷുംമാരുതിയും " എന്ന ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുന്നു. 

പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മണിയൻ പിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.

ആസിഫ് അലി, മംമ്താ മോഹൻദാസുമണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വിജയ് ബാബു, പ്രേംകുമാർ , ശിവ ഹരിഹരൻ (ഹൃദയം ഫെയിം),വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ,കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, ദിവ്യ അഞ്ജലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബി.കെ. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും, ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - ത്യാഗു തവനൂർ മേക്കപ്പ്. പ്രദീപ് രംഗൻ.
കോസ്റ്റ്യും. - ഡിസൈൻ.
സ്റ്റെഫി സേവ്യർഫിനാൻസ് കൺട്രോൾ-ജയകുമാർ - സുനിൽ പി.എസ്.പ്രൊഡക്ഷൻ മാനേജർ -എബി.ജെ.കുര്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്മേനോൻ.പ്രൊഡക്ഷൻകൺട്രോളർ.അലക്സ്.ഈ.കുര്യൻ,പി.ആർ.ഓ വാഴൂർ ജോസ്. 

ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ് .

സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.