" കാക്കിപ്പട " യുടെ ചിത്രീകരണം നാളെ തുടങ്ങും. നീരജ് മണിയൻപിള്ള രാജൂ , അപ്പാനി ശരത്ത് ,ആരാദ്ധ്യ ആൻ മുഖ്യവേഷങ്ങളിൽ .

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.

എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽഷെജിവലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർമൂഡിലാണ് സിനിമ അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായികൊണ്ടുവരുന്നഒരുപ്രതിക്കൊപ്പംസഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാദ്ധ്യ ആൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽഅണിനിരക്കുന്നുണ്ട്. 

ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്,നിർമ്മാണനിർവ്വഹണം – എസ് മുരുകൻ, വാർത്ത പ്രചരണ- പി.ശിവപ്രസാദ്.
 
 
 
 

No comments:

Powered by Blogger.