ലോക ആദിവാസി ദിനത്തിൽ നഞ്ചിയമ്മയുടെ പോസ്റ്റർ പുറത്തിറങ്ങി .



 'അയ്യപ്പനും കോശിയും' എന്ന സിനിമയ്‌ക്ക് ശേഷം നാഷണൽ അവാർഡ് ജേതാവ് 'നഞ്ചിയമ്മ' പാടുകയും അഭിനയിക്കുകയും ചെയ്ത അട്ടപ്പാടിയുടെ ജീവിതം പറയുന്ന മനോജ്‌ പാലോടൻ സംവിധാനം നിർവഹിച്ച ' സിഗ്നേച്ചർ' സിനിമയുടെ  പോസ്റ്റർ പ്രകാശനം ശ്രീമതി മഞ്ജു വാരിയർ പുറത്തുവിട്ടു.

ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ കൂടാതെ30ഓളംഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്.

അട്ടപ്പാടിയുടെ തനിമ അതേപടി പകർത്തിയവ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകർന്നു നൽകുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവർത്തകരുടെ ലക്ഷ്യം.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച "സിഗ്നേച്ചറിന്റെ "  കഥ തിരക്കഥ സംഭാഷണം :  ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ : എസ് ലോവൽ, എഡിറ്റിംഗ് : സിയാൻശ്രീകാന്ത്,പ്രൊഡക്ഷൻ ഡിസൈനർ : നോബിൾ ജേക്കബ്,മ്യൂസിക് : സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ :നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ : അജയ് അമ്പലത്തറ, മേക്കപ്പ് : പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് : അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ : പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ : വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ് : റോബിൻ അലക്സ്‌, കളറിസ്റ് : ബിലാൽ ബഷീർ, സൗണ്ട് മിക്സിങ് : അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ആന്റണി കുട്ടംപള്ളി, പി ആർ ഒ : എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : ആന്റണി സ്റ്റീഫൻ

No comments:

Powered by Blogger.