ഡോ. ബിജുവിൻ്റെ " അദൃശ്യജാലകങ്ങൾ " ചിത്രീകരണം തുടങ്ങി. ടോവിനോ തോമസ് മുഖ്യവേഷത്തിൽ .

ടോവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന  ചിത്രമാണ് " അദൃശ്യ ജാലകങ്ങൾ " . രണ്ടു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള വിശ്വ പ്രശസ്ത
സംഗീതജ്ഞനായ റിക്കി കേജ് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. 


" പുഷ്പ " നിർമാതാക്കൾ ഈ ചിത്രത്തിലൂടെ  മലയാളത്തിലേക്ക് എത്തുന്നു. തെലുങ്ക് സിനിമയിലെ വലിയ നിർമ്മാണ കമ്പനികളായ എല്ലനാർ ഫിലിംസ് , മൈത്രി മൂവി മേക്കേഴ്സ് എന്നിവയും ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ സിനിമ  നിർമ്മിക്കുന്നത്. 


ചിത്രീകരണം തുടങ്ങിയ വിവരം നടൻ ടോവിനോ തോമസും, സംവിധായകൻ ഡോ.ബിജുവും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു. 

No comments:

Powered by Blogger.