ജി. ആർ.ദാസ് അനുസ്മരണ യോഗംഅന്തരിച്ച പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറും, തിരുവനന്തപുരത്തെ  ആദ്യ കളർ ലാബു സ്‌ഥാപകനുമായ ജി. ആർ. ദാസിന്റെ അനുസ്മരണയോഗം തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ  നടന്നു. 

പ്രശസ്ത ഫോട്ടോഗ്രാഫർ ചന്ദ്രൻമോണോലിസഅനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. മീഡിയമാറ്റസ്‌ നേച്ചർ ഫോട്ടോഗ്രഫി ക്ലബ്‌ സംഘടിപ്പിച്ച യോഗത്തിൽ സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻ, ജി. ആർ. ദാസിന്റെ പ്രിയ സുഹൃത്ത്‌ ചന്ദ്രമോഹൻ, ജീവൻ, ചിത്രജ്ഞലി സ്റ്റുഡിയോ ലാബ് അസിസ്റ്റന്റ് അനിൽകുമാർ, മീഡിയമാറ്റ്സ് അംഗങ്ങൾ തുടങ്ങി ജി. ആർ. ദാസിന്റെ നിരവധി സുഹൃത്തുക്കളും, ശിഷ്യന്മാരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

നൂറോളം സിനിമകളിൽ ഫോട്ടോഗ്രാഫരായിരുന്ന ജി. ആർ. ദാസ് മലയാളത്തിലെ പ്രശസ്തരായനടിനടന്മാരോടൊപ്പംപ്രവർത്തിക്കാൻസാധിച്ചിട്ടുണ്ട്.

ഇന്നും സജീവമായി ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ദാസിന്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി. 

2 comments:

Powered by Blogger.