സോഫിയ പോൾ നിർമ്മിക്കുന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന " R.D.X " ആഗസ്റ്റ് 17ന് ചിത്രികരണം തുടങ്ങും .



മിന്നൽ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾനിർമ്മിക്കുന്ന
R.D.X  (ആർ.ഡി.എക്സ്) എന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു.

ആക്ഷൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച അക്ഷൻ ചിത്രത്തിൻ്റെ ഗണത്തിൽപ്പെടുത്താവുന്നതാണ്.പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം
മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്.ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് വിന്നറായ അൻപ് അറിവാണ്.
സമീപകാലത്ത് മെഗാ വിജയങ്ങൾകരസ്ഥമാക്കിയിട്ടുള്ള കെ.ജി.എഫ്,,കൈതി, വിക്രം, ചിത്രീകരണം നടക്കുന്ന വൻചിത്രമായ " സലാർ "  തുടങ്ങിയ ചിത്രങ്ങൾക്ക് അക്ഷൻഒരുക്കിയഇൻഡ്യയിലെ ഏറ്റം മികച്ച ആക്ഷൻ കമ്പോസറാണ്അൻപ് അറിവ്.

തൊണ്ണൂറു ദിവസത്തോളം നീണ്ടുനിൽക്കുന്നചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.

നഹാസ്ഹിദായത്ത്. 
...................................

ബേസിൽ ജോസഫ്സംവിധാനം ചെയ്ത "  ഗോദ "  എന്ന ചിത്രത്തിൽസഹസംവിധായകനായി തുടക്കം കുറിച്ച നഹാസ്
അതിനു ശേഷം സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി.
ആ കളരിയിലെ ആദ്യ സംരംഭം " കളർ പടം "  എന്ന ഒരു ഷോർട്ട് ഫിലിം ആണ്.സോഷ്യൽ മീഡിയായാൽവലിയതരംഗമാണ്ഈചിത്രമുണ്ടാക്കിയത്.അതിനു ശേഷം മെയിൻ സ്ട്രീം സിനിമയിലേക്കുള്ള  ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആർ.ഡി.എക്സ്.

R.D.X.(ആർ.ഡി.എക്സ്.)
...........................................

റോബർട്ട്, ഡോണി, സേവ്യർ
ഇവരാണ് ആർ.ഡി.എക്സ്.
ഒരുപ്രദേശംഅറിഞ്ഞുനൽകിയ പേരു്.പശ്ചിമകൊച്ചിയിലെ ഇണപിരിയാത്തസൗഹൃദക്കണ്ണികൾഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈചിത്രത്തിലൂടെഅവതരിപിക്കുന്നത്.പ്രധാനമായും യൂത്തിൻ്റെകാഴ്ച്ചപ്പാടുകൾക്കും അവരുടെവികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ത്രില്ലർമൂഡിൽഅവതരിപ്പിക്കുന്ന ചിത്രമാണങ്കിലും നർമ്മവും പ്രണയവും ഇമോഷനുംഎല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം.വലിയമുടക്കുമുതലോടെ എത്തുന്ന ഈ ചിത്രം ഉയർന്ന സാങ്കേതികമികവുപുലർത്തുന്ന ചിത്രം കൂടിയാണ്.

ഷൈൻ നിഗം റോബർട്ടിനേയും, ആൻ്റണി വർഗീസ് ( പെപ്പെ ) ഡോണിയേയും, നീരജ്മാധവ് സേവ്യറിനേയുംപ്രതിനിധീകരിക്കുന്നു.ലാൽ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവ്വതി,നിഷാന്ത്സാഗർ എന്നിവരുംപ്രധാനതാരങ്ങളാണ്

രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഈ ചിത്രത്തിലെ ഒരു നായിക.
മുന്തിരിവള്ളികൾതളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായഐമറോസ്മിയാണ് മറ്റൊരു നായിക.

തിരക്കഥ ഷബാസ് റഷീദ് , ആദർശ് സുകുമാരൻ.
കൈദി , വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ  സാം സി.എസ്.ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.

മനു മഞ്ജിത്തിൻ്റേതാണ് വരികൾ,അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.കലാസംവിധാനം - പ്രശാന്ത് മാധവ്.കോസ്റ്റ്യും - ഡിസൈൻധന്യാബാലകൃഷ്ണൻമേക്കപ്പ് - റോണക്സ് സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിശാഖ്,നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ് .

ആഗസ്റ്റ് പതിനേഴിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന പൂജ ചടങ്ങോടെ (ചിങ്ങം ഒന്ന് )  ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം വീക്കെൻ്റ് ബ്ലോക് ബസ്റ്റർ പ്രദർശനത്തിന് എത്തിക്കും.

വാഴൂർ ജോസ് .
( പി.ആർ.ഒ) 

No comments:

Powered by Blogger.