ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

" അജഗജാന്തരം " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണംപുരോഗമിക്കുന്നു. ചിത്രത്തിന് പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരി കടല്‍പലത്തിനോട് ചേര്‍ന്ന തായലങ്ങാടിയിലാണ് നടക്കുന്നത്.കലാസംവിധായകനായ ഗോകുല്‍ദാസ് ഷൂട്ടിംഗിനായി ഒരു തെരുവിന്റെ കൂറ്റന്‍സെറ്റ്തീര്‍ത്തിരിക്കുകയാണ്. സിനിമയില്‍ അങ്ങാടിമുക്കെന്നാണ് ഈ പ്രദേശം അറിയപ്പെടുക. ചിത്രീകരണം തുടങ്ങിയ ദിവസം മുതല്‍ നിരവധി  ആളുകളാണ് ഷൂട്ടിംഗ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.

നാദിർഷായുടെ " ഈശോ "യ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ നാരായണന്‍പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ പാഠം, ഷട്ടര്‍, അങ്കിള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. 

ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവരും ഈ ചിത്രത്തിൽ  പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.