രാജ്മോഹൻ എന്ന താരത്തെ പുതിയ തലമുറയിൽ എത്രപേർ ഓർക്കുന്നുണ്ടാവും എന്നറിയില്ല ..


പഴയതലമുറയ്ക്കും
ആ പേര് പറഞ്ഞാൽ ഒരു പക്ഷേ
പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല ..

1967 ൽ പുറത്തിറങ്ങിയ
ഇന്ദുലേഖ എന്ന സിനിമയിലെ
നായകനായിരുന്നു.

ചന്തുമേനോൻ്റെ നോവലിനെ
കലാനിലയം കൃഷ്ണൻനായർ 
സിനിമയാക്കിയപ്പോൾ
മാധവൻ എന്ന നായക കഥാപാത്രമായി
തെരഞ്ഞെടുത്തത് രാജ് മോഹനെ ആയിരുന്നു.

വിവാഹജീവിതത്തിലെ
പൊരുത്തക്കേടുകളെത്തുടർന്ന്
അഭിനയരംഗം ഉപേക്ഷിച്ച അദ്ദേഹംപിന്നീട് നീലക്കുയിൽ എന്ന സീരിയലിൽ 
വയോധികനായി അഭിനയിച്ചു.

അവസാനകാലത്ത്
തിരുവനന്തപുരത്തെ അനാഥാലയത്തിലായിരുന്നു.

രണ്ട് ദിവസം മുൻപ്
ഉറ്റവരും ഉടയവരുമില്ലാത്ത
ഈ ലോകം ഉപേക്ഷിച്ച്
അദ്ദേഹം യാത്രയായി ..

ഏറ്റെടുക്കാൻ ആളില്ലാതെ
ആ മൃതദേഹംതിരുവനന്തപുരം ജനറൽ ആശുപത്രിയിലെ
മോർച്ചറിയിൽ
തണുത്തു വിറങ്ങലിച്ചു കിടന്നു.

വിവരമറിഞ്ഞ
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ
പ്രേംകുമാർ ഇടപെട്ടു.

കോഴിക്കോട്ടെ
ചലച്ചിത്രമേളയുടെ തിരക്കിൽ നിന്നും അദ്ദേഹം തിരുവനന്തപുരത്തെത്തി.

മൃതദേഹം ഏറ്റുവാങ്ങുന്നതിനും
സംസ്ക്കരിക്കുന്നതിനും നടപടിയുണ്ടാക്കി ..

അങ്ങനെ
മോർച്ചറിയിൽ
ആരോരുമില്ലാതെ കിടന്ന
ആ മൃതശരീരം ഏറ്റുവാങ്ങി,
എല്ലാവിധ അന്ത്യോപചാരങ്ങളും അർപ്പിച്ച്
യഥാവിധി സംസ്ക്കരിച്ചു.

അക്കാദമിക്ക് ഏറ്റെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ താന്‍ സ്വയം തന്നെ മൃതദേഹം ഏറ്റെടുത്ത്സംസ്‌ക്കരിക്കുമായിരുന്നു എന്നും,ഒരു കലാകാരനും ഇങ്ങനത്തെ അവസ്ഥ ഉണ്ടാവരുതെന്നും  പ്രേംകുമാര്‍ പറഞ്ഞു. 

അതേ
എത്രയോ കലാകാരൻമാരാണ്
ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നത് ..

ഇനി ആർക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ ..

ഒരു കലാകാരൻ്റെ മൃതശരീരത്തിന്
അവസരോചിതമായ ഇടപെടലിലൂടെ
അർഹമായ ബഹുമാനത്തോടെ
സംസ്ക്കാര ശുശ്രൂഷകൾ നടത്താൻ
മനസ്സു കാണിച്ച
പ്രേംകുമാർ എന്ന 
കലാകാരന്,
നല്ല മനുഷ്യന്
ഹൃദയത്തിൽ നിന്ന്
ഒരു ബിഗ് സല്യൂട്ട് !

ഷാജി പട്ടിക്കര.

No comments:

Powered by Blogger.