നടന്‍ രാജ് മോഹന്റെ ഭൗതികശരീരം സംസ്കരിച്ചു.

ഏറ്റെടുക്കാന്‍ അവകാശികളില്ലാതെ ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചലച്ചിത്ര നടന്‍ രാജ് മോഹന്റെ മൃതദേഹം സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നിര്‍ദേശ പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി സംസ്കരിച്ചു.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് 11.30ന് തൈക്കാട് ശാന്തികവാടത്തില്‍
സംസ്കരിച്ചു.

രാവിലെ പത്തു മണി മുതല്‍ ഭാരത്ഭവനില്‍പൊതുദള്‍ശനത്തിനുവെച്ചഭൗതികശരീരത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പുഷ്പചക്രം അര്‍പ്പിച്ചു.  സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ്ചെയര്‍മാന്‍ മധുപാല്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, ഗുരുഗോപിനാഥ് നടനഗ്രാമം ചെയര്‍മാന്‍ കരമന ഹരി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍, തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റി ജനറല്‍ സെക്രട്ടറി കല്ലിയൂര്‍ ശശി, സംവിധായന്‍ ജി.എസ്.വിജയന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,നടന്‍ പ്രൊഫ.അലിയാര്‍, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍. ശ്രീലാല്‍ തുടങ്ങി ചലച്ചിത്ര, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

1967ല്‍ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തില്‍ നായകന്‍ മാധവനായി വേഷമിട്ട രാജ് മോഹന്‍ ഏറെക്കാലമായി തനിച്ചായിരുന്നു താമസം. അസുഖബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍വെച്ച് ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

No comments:

Powered by Blogger.