ചിയാൻ വിക്രം-പാ.രഞ്ജിത്ത് പുതിയ ചിത്രം പൂജ കഴിഞ്ഞു.ചിയാൻ വിക്രമും പാ.രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ചിയാൻ61ന്റെ പൂജ ചടങ്ങുകൾ ഇന്ന് രാവിലെ ചെന്നൈയിൽ വെച്ച് നടന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.  കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ്. ആക്ഷൻ- കൊറിയോഗ്രഫി. പി.ആർ.ഒ-ശബരി

No comments:

Powered by Blogger.