ഉഷ ടീച്ചർ പ്രധാന കഥാപാത്രമാകുന്ന " ചിന്നു''- ദി വിംഗ്‌സ് ഓഫ് ജംഗിള്‍. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


നാടുമായി യാതൊരു ബന്ധവുമില്ലാതെ കാടിനുള്ളിൽ താമസിക്കുന്ന,ഏക വിദ്യാലയത്തിലെ നാലാം ക്ലാസിൽ പഠിക്കുന്ന, കാടിനെയും മഴയെയും ഏറേ ഇഷ്ടപ്പെടുന്ന " ചിന്നു " 
പെൺകുട്ടിയുടെഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് " ചിന്നു''- ദി വിംഗ്‌സ് ഓഫ് ജംഗിള്‍.

മോബിന്‍ ഗോപിനാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "ചിന്നു''-ദി വിംഗ്‌സ് ഓഫ് ജംഗിൾ
എന്ന ചിത്രത്തിന്റെ 
ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത നടനും സംവിധായകനും കേരള സംസ്ഥാന സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ
മധുപാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ചിന്നുവിന്റെ ഈ ഏക വിദ്യാലയത്തിലെ അദ്ധ്യാപികയായി അവിടെ  തന്നെ പഠിപ്പിച്ചിരുന്ന ഏറേ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ, കാടിനുള്ളിൽ ഏഴു കിലോമീറ്റർ പഠനോപകരണവുമായി നടന്നു എത്തിയിരുന്ന   ഉഷ ടീച്ചർ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
വീക്കി ഫിലിം ഫാക്ടറിയുടെ ബാനറിൽ വി കെ സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീഷ് നെന്‍മാറ നിർവ്വഹിക്കുന്നു. സംഗീതം-വിനു കിടചൂളന്‍, എഡിറ്റർ-രാജേഷ് മംഗലക്കല്‍,കല- സന്തോഷ് വെഞ്ഞാറമൂട്,  പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സുബിന്‍ സുകുമാരന്‍,ലൈന്‍ പ്രൊഡക്ഷൻ-വിഷ്ണു മൂറാഡ്,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്-മീര വിക്രമന്‍, സ്റ്റില്‍സ്-ജിതേഷ് ദാമോദർ-പബ്ലിസിറ്റി ഡിസൈനർ-ടെര്‍സോക്കോ ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.