പ്രതികൂല കലാവസ്ഥയിൽ " ഇല വീഴാ പൂഞ്ചിറ "യിൽ ജീവിക്കുന്ന പോലീസുകാരുടെ കഥയാണ് സംവിധായകൻ ഷാഹി കബീർ പറയുന്നത്.

മരങ്ങളുടെ സാന്നിധ്യം തീരെ കുറവുള്ള ഒരു മലമ്പ്രദേശം. അവിടെ പോലീസ് വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ. പ്രതികൂല കാലാവസ്ഥയിൽ ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ കഥയാണ് " ഇലവീഴാപൂഞ്ചിറ ".കോട്ടയം ജില്ലയിലെ സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നഒറ്റപ്പെട്ടവിനോദസഞ്ചാര മേഖലയായ 'ഇലവീഴാപൂഞ്ചിറ'കേന്ദ്രീകരിച്ചാണ്‌ ചിത്രത്തിൻ്റെ കഥ പറയുന്നത്. 

സൗബിൻ ഷാഹിർ, സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് "ഇലവീഴാപൂഞ്ചിറ "യിൽ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത് . 

പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് " നായാട്ട്" , "  ജോസഫ് "  എന്നിവ. ജനപ്രീതിയുംദേശീയ,അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെതിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നു. 

ഛായാഗ്രഹണം: മനേഷ്‌‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന: നിധീഷ്‌, തിരക്കഥ: നിധീഷ് - ഷാജി മാറാട്, ഡി. ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ് - എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

നിഗൂഢത ഒളിപ്പിച്ച കുന്ന് കൂടിയാണിവിടം. ഇടിയും മിന്നലുമുണ്ടായാൽ ഈ  തുറന്ന പ്രദേശത്ത് ഒരു മരണം ഉറപ്പാണ്. വിനോദ സഞ്ചാരത്തിനെത്തുന്നവരും പോലീസിന്റെ നിയന്ത്രണമേഖല കടന്നെത്തുന്നു. ഈ സന്ദർഭത്തിൽ കുന്നിനെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഒരു കൊലപാതകവും അതിന്റെ ചുരുളഴിക്കാൻ നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രം പറയുന്നത്. 

ഗൗരവമേറിയ  രംഗത്തിൽ തുടങ്ങി വേറിട്ട തലങ്ങളിലൂടെ സഞ്ചരിച്ചാണ് കഥ കുറ്റാന്വേഷണത്തിന്റെ ട്രാക്കിലെത്തുന്നത്. സൗബിൻ സാഹീർ  ഗൗരവമേറിയ പോലീസ് വേഷം ഇതാദ്യമായി കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സൗബിന്റെ ഗംഭീരപ്രകടനം എടുത്തുപറയേണ്ടതാണ്. 
കഥാസ് അൺടോൾഡിന്റെ ബാനറിൽവിഷ്ണുവേണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.