നടൻ ജോയി മാത്യുവിൻ്റെ രചനയിൽ ടിനു പാപ്പച്ചൻ ചിത്രം.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നടൻ ജോയി മാത്യു തിരക്കഥ എഴുതുന്നു.  അരുൺ  നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് ഈ ചിത്രം  നിർമ്മിക്കുന്നത്. 

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവരും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

തലശ്ശേരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് വേണ്ടി, തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ കലാസംവിധായകൻ ഗോകുൽ ദാസ് ഒരുക്കിയ പടുകൂറ്റൻ സെറ്റ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു.

സിനിമയിൽ അങ്ങാടിമുക്കായി കാണിക്കുന്ന ഈ സെറ്റ് കാണാനും ഇപ്പോൾ ജനങ്ങൾ അവിടേക്കെത്തുകയാണ്. 
 

No comments:

Powered by Blogger.